Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chief Minister

'മു​ഖ്യ​മ​ന്ത്രി​യ്ക്ക് ത​ന്നെ ഇ​നി ഫോ​ട്ടോ​യി​ൽ മാ​ത്രം കാ​ണാം'; കൂ​ടി​ക്കാ​ഴ്ചാ വി​വാ​ദ​ത്തി​ൽ ക​ടു​പ്പി​ച്ച് സു​കു​മാ​ര​ൻ നാ​യ​ർ

കോ​ട്ട​യം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണ​ത്തി​ൽ വി​മ​ർ​ശ​നം ക​ടു​പ്പി​ച്ച് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ. മു​ഖ്യ​മ​ന്ത്രി ത​ന്നെ കാ​ണു​മെ​ന്ന് ഇ​നി പ​റ​യു​ന്ന​ത് ഫോ​ട്ടോ​യി​ൽ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

താ​ൻ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​നു​മ​തി തേ​ടി​യ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്ന് തി​രി​ച്ചു​വി​ളി​ച്ചി​രു​ന്നെ​ങ്കി​ലും, കാ​ണാ​നു​ള്ള കൃ​ത്യ​മാ​യ സ​മ​യ​മോ തീ​യ​തി​യോ അ​റി​യി​ച്ചി​ല്ലെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചി​ട്ടി​ല്ലെ​ന്നും, സു​കു​മാ​ര​ൻ നാ​യ​രു​മാ​യി സം​സാ​രി​ച്ചി​രു​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ബ​ജ​റ്റ് തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലാ​ണ് അ​ദ്ദേ​ഹം പി​എ​യെ വി​ളി​ച്ച​തെ​ന്നും, പി​ന്നീ​ട് താ​ൻ തി​രി​ച്ചു​വി​ളി​ച്ച് സം​സാ​രി​ച്ച് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് സ​മ്മ​തി​ച്ച​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. നേ​താ​ക്ക​ളെ കാ​ണു​ന്ന​ത് പ​ര​സ്യ​മാ​യി​ട്ടാ​ണെ​ന്നും, അ​നു​മ​തി നി​ഷേ​ധി​ച്ചാ​ൽ മാ​ത്ര​മാ​ണ് അ​ത് വാ​ർ​ത്ത​യാ​കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ങ്കി​ലും, സു​കു​മാ​ര​ൻ നാ​യ​ർ ഈ ​വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​ക​യും, ഇ​നി ആ​രെ​യും കാ​ണേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. താ​ൻ നേ​രി​ട്ട് പ​റ​യാ​ൻ ഉ​ദ്ദേ​ശി​ച്ച കാ​ര്യ​ങ്ങ​ൾ ക​ഴി​ഞ്ഞു​പോ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

എ​ൽ​ഡി​എ​ഫ് 3.0 ഇ​ല്ല, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി സ​മ​ർ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട ക​ന​ത്ത പ​രാ​ജ​യ​ത്തെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വെ​ച്ച് പി​ണ​റാ​യി വി​ജ​യ​ൻ. ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ രാ​ജി സ്വീ​ക​രി​ച്ചു. മൂ​ന്നാം ഊ​ഴം ല​ക്ഷ്യ​മി‌​ട്ടാ​ണ് എ​ൽ​ഡി​എ​ഫ് മ​ത്സ​ര​ത്തി​നി​റ​ങ്ങി​യെ​ങ്കി​ലും യു​ഡി​എ​ഫ് ത​രം​ഗ​ത്തി​ൽ 35 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് എ​ൽ​ഡി​എ​ഫി​ന് നേ​ടാ​നാ​യ​ത്. യു​ഡി​എ​ഫ് 102 സീ​റ്റു​ക​ളോ​ടെ അ​ധി​കാ​രം ഉ​റ​പ്പി​ച്ചു. എ​ൻ​ഡി​എ​യ്ക്ക് മൂ​ന്ന് സീ​റ്റു​ക​ളാ​ണ് നേ​ടാ​നാ​യ​ത്. തോ​ൽ​വി​ക്ക് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണാ​ൻ പോ​ലും മു​ഖ്യ​മ​ന്ത്രി ത​യ്യാ​റാ​യി​ട്ടി​ല്ല.

പി​ണ​റാ​യി​ലെ വീ​ട്ടി​ൽ നി​ന്നു പോ​ലും പി​ണ​റാ​യി പു​റ​ത്തി​റ​ങ്ങി​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എം​എ​ൽ​എ ഓ​ഫീ​സി​ൽ എ​ത്തും എ​ന്നാ​യി​രു​ന്നു ആ​ദ്യം അ​റി​യി​ച്ച​ത്. എ​ന്നാ​ൽ ഫ​ലം മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ഓ​ഫീ​സി​ൽ വ​ന്നി​ല്ല. അ​തേ​സ​മ​യം കേ​ര​ള​ത്തി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്കു​ണ്ടാ​യ ക​ന​ത്ത തി​രി​ച്ച​ടി​യും പ​ശ്ചി​മ ബം​ഗാ​ളി​ലെ ബി​ജെ​പി​യു​ടെ വി​ജ​യ​വും അ​തീ​വ ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്ന​താ​യി സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ വ്യ​ക്ത​മാ​ക്കി.

 

Kerala

കേ​ര​ള​ത്തി​നാ​വ​ശ്യം കെ.​സി.​യു​ടെ നേ​തൃ​ത്വം'; വേ​ണു​ഗോ​പാ​ലി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പി​ന്തു​ണ​ച്ച് കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നെ പ്ര​കീ​ർ​ത്തി​ച്ചും കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് അ​ദ്ദേ​ഹ​ത്തി​ന് പ​ര​സ്യ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ൻ. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ 'മു​ടി​ചൂ​ടാ​മ​ന്ന​നാ​യി' ഉ​യ​രാ​ൻ കെ.​സി. വേ​ണു​ഗോ​പാ​ലി​ന് ക​ഴി​യു​മെ​ന്ന് സു​ധാ​ക​ര​ൻ ഫെ​യ്‌​സ്ബു​ക്കി​ൽ കു​റി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രാ​നി​രി​ക്കെ സു​ധാ​ക​ര​ന്‍റെ ഈ ​നി​ല​പാ​ട് പാ​ർ​ട്ടി​യി​ൽ പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ്.

താ​ഴെ​ത്ത​ട്ടി​ൽ നി​ന്ന് സം​ഘ​ട​ന​യു​ടെ ഓ​രോ ഘ​ട്ട​വും അ​നു​ഭ​വി​ച്ച് വ​ള​ർ​ന്ന നേ​താ​വാ​ണ് കെ.​സി. പ്ര​വ​ർ​ത്ത​ക​രു​ടെ മ​ന​സ​റി​യാ​നും അ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​നും അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യു​മെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. കെ. ​ക​രു​ണാ​ക​ര​ൻ, എ.​കെ ആ​ന്‍റ​ണി, ഉ​മ്മ​ൻ ചാ​ണ്ടി, വ​യ​ലാ​ർ ര​വി തു​ട​ങ്ങി​യ മ​ഹാ​നേ​താ​ക്ക​ളു​ടെ പാ​ത പി​ന്തു​ട​ർ​ന്ന് കേ​ര​ള രാ​ഷ്ട്രീ​യ​ത്തെ ന​യി​ക്കാ​ൻ കെ.​സി. വേ​ണു​ഗോ​പാ​ലി​ന് സാ​ധി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം പ്ര​വ​ർ​ത്ത​ക​ർ​ക്കു​ണ്ട്.

ഇ​ക്ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന ശ​ക്തി​യാ​യി കെ.​സി. പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യം കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ന് എ​ത്ര​ത്തോ​ളം ആ​വ​ശ്യ​മാ​ണെ​ന്ന് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് തെ​ളി​യി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും പ്ര​ചോ​ദി​പ്പി​ച്ച് നാ​ളെ​യു​ടെ ഭ​ര​ണ​ത്തി​ന് ദി​ശാ​ബോ​ധം ന​ൽ​കാ​ൻ ക​ഴി​യു​ന്ന നേ​താ​വാ​യി അ​ദ്ദേ​ഹം ഉ​യ​ര​ട്ടെ എ​ന്നും ആ ​നേ​തൃ​കാ​ല​ത്തി​നാ​യി പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ കു​റി​ച്ചു.

Kerala

മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങള്‍; ക​​ത്ത് അ​​യ​​ച്ച് കെ.​​സി.​​ വേ​​ണു​​ഗോ​​പാ​​ല്‍ എം​​പി

തി​​രു​​വ​​ന​​ന്ത​​പു​​രം: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് മ​​ണി​​ക്കൂ​​റു​​ക​​ള്‍ അ​​വ​​ശേ​​ഷി​​ക്കേ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നോ​​ട് 10 ചോ​​ദ്യ​​ങ്ങ​​ളു​​മാ​​യി കെ.​​സി.​​ വേ​​ണു​​ഗോ​​പാ​​ല്‍ എം​​പി. ചോ​​ദ്യ​​ങ്ങ​​ള്‍ അ​​ട​​ങ്ങു​​ന്ന ക​​ത്ത് കെ.​​സി.​​ വേ​​ണു​​ഗോ​​പാ​​ല്‍ മു​​ഖ്യ​​മ​​ന്ത്രി​​ക്ക് അ​​യ​​ച്ചു.

ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ഒ​​ഴി​​വാ​​ക്കി ഡ​​ല്‍ഹി​​യി​​ല്‍ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി അ​​മി​​ത് ഷാ​​യു​​മാ​​യി അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വ​​സ​​തി​​യി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യ​​തി​​നു പി​​ന്നി​​ലെ അ​​ജ​​ന്‍ഡ എ​​ന്താ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ് ആ​​ദ്യ ചോ​​ദ്യം.

ഡ​​ല്‍ഹി​​യി​​ല്‍ കേ​​ര​​ള ഹൗ​​സി​​ല്‍ ഇ​​തേ പോ​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ഒ​​ഴി​​വാ​​ക്കി കേ​​ന്ദ്ര ധ​​ന​​മ​​ന്ത്രി നി​​ര്‍മ​​ല സീ​​താ​​രാ​​മ​​ന് മു​​ഖ്യ​​മ​​ന്ത്രി പ്ര​​ഭാ​​ത ഭ​​ക്ഷ​​ണ വി​​രു​​ന്നു ന​​ല്‍കി​​യ​​ത് എ​​ന്തു ‘ഡീ​​ല്‍’ ഉ​​റ​​പ്പി​​ക്കാ​​നാ​​യി​​രു​​ന്നു​​വെ​​ന്നും വേ​​ണു​​ഗോ​​പാ​​ല്‍ ചോ​​ദി​​ക്കു​​ന്നു. കേ​​ന്ദ്ര​​മ​​ന്ത്രി നി​​തി​​ന്‍ ഗ​​ഡ്ക​​രി​​യു​​മാ​​യി മു​​ഖ്യ​​മ​​ന്ത്രി ഡ​​ല്‍ഹി​​യി​​ല്‍ പ​​ല ത​​വ​​ണ ഔ​​ദ്യോ​​ഗി​​ക കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യി​​ട്ടു​​ണ്ട്.

പ​​ക്ഷേ, ഡ​​ല്‍ഹി​​ക്കു പു​​റ​​ത്ത് മു​​ഖ്യ​​മ​​ന്ത്രി ഗ​​ഡ്ക​​രി​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ല്‍ അ​​ത് ഡീ​​ലി​​ന്‍റെ ഭാ​​ഗം ആ​​യി​​രു​​ന്നോ എ​​ന്നും ക​​ത്തി​​ല്‍ ചോ​​ദി​​ക്കു​​ന്നു.

പി​​എം ശ്രീ ​​പ​​ദ്ധ​​തി കേ​​ര​​ള​​ത്തി​​ല്‍ ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​നെ​​തിരേ സി​​പി​​ഐ​​യു​​ടെ​​യും അ​​വ​​രു​​ടെ മ​​ന്ത്രി​​മാ​​രു​​ടെ​​യും പ​​ര​​സ്യ എ​​തി​​ര്‍പ്പി​​നെ മ​​റി​​ക​​ട​​ന്ന് ബി​​ജെ​​പി​​യു​​മാ​​യി ധാ​​ര​​ണ​​യി​​ലെ​​ത്തി ക​​രാ​​റി​​ല്‍ ഏ​​ര്‍പ്പെ​​ട്ട​​ത് എ​​ന്തു ഡീ​​ല്‍ ആ​​ണെ​​ന്നും കേ​​ന്ദ്ര​​സ​​ര്‍ക്കാ​​ര്‍ കൊ​​ണ്ടു​​വ​​ന്ന ലേ​​ബ​​ര്‍കോ​​ഡ് വി​​ഷ​​യ​​ത്തി​​ലും എ​​ല്‍ഡി​​എ​​ഫി​​ലെ ഘ​​ട​​ക​​ക​​ക്ഷി​​ക​​ളെ വി​​ശ്വാ​​സ​​ത്തി​​ലെ​​ടു​​ക്കാ​​തെ അ​​തീ​​വ​​ര​​ഹ​​സ്യ​​മാ​​യി ലേ​​ബ​​ര്‍ കോ​​ഡി​​നു ച​​ട്ട​​ങ്ങ​​ള്‍ രൂ​​പീ​​ക​​രി​​ക്കു​​ക​​യും ന​​ട​​പ​​ടി​​ക​​ളു​​മാ​​യി മു​​ന്നോ​​ട്ടു പോ​​കു​​ക​​യും ചെ​​യ്ത​​ത് ആ​​രെ പേ​​ടി​​ച്ചാ​​ണെ​​ന്നും ക​​ത്തി​​ല്‍ ചോ​​ദി​​ക്കു​​ന്നു.

മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ മ​​റു​​പ​​ടി​​ക്കാ​​യി കാ​​ത്തി​​രി​​ക്കു​​ന്ന​​താ​​യി പ​​റ​​ഞ്ഞു​​കൊ​​ണ്ടാ​​ണ് കെ.​​സി.​​ വേ​​ണു​​ഗോ​​പാ​​ല്‍ ക​​ത്ത് അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​ത്.

മ​​ന്ത്രി​​യു​​ടെ ശ​​ബ്ദ​​രേ​​ഖ​​യി​​ലെ ഉ​​ള്ള​​ട​​ക്കം യു​​ഡി​​എ​​ഫ് സ​​ര്‍ക്കാ​​ര്‍ അ​​ന്വേ​​ഷി​​ക്കും

സം​​സ്ഥാ​​ന​​ത്തെ ദു​​രി​​ത​​ത്തി​​ലാ​​ക്കി​​യ മ​​ഹാ​​പ്ര​​ള​​യം മ​​നഃ​​പൂ​​ര്‍വം സൃ​​ഷ്‌​​ടി​​ച്ച​​താ​​ണെ​​ന്നു വെ​​ളി​​പ്പെ​​ടു​​ത്തു​​ന്ന മ​​ന്ത്രി​​യു​​ടെ ശ​​ബ്‌​​ദ​​രേ​​ഖ​​യി​​ലെ ഉ​​ള്ള​​ട​​ക്കം സം​​ബ​​ന്ധി​​ച്ച് വ​​രാ​​ന്‍ പോ​​കു​​ന്ന യു​​ഡി​​എ​​ഫ് സ​​ര്‍ക്കാ​​ര്‍ അ​​ന്വേ​​ഷി​​ക്കു​​മെ​​ന്ന് എ​​ഐ​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ല്‍ എം​​പി വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​റ​​ഞ്ഞു.

പ്ര​​ള​​യ​​മു​​ണ്ടാ​​ക്കാ​​ന്‍ വേ​​ണ്ടി അ​​ണ​​ക്കെ​​ട്ടു​​ക​​ള്‍ അ​​ട​​ച്ചി​​ട്ടു​​വെ​​ന്നാ​​ണ് മ​​ന്ത്രി​​യു​​ടെ ശ​​ബ്‌​​ദ​​രേ​​ഖ. ഇ​​തു​​കേ​​ട്ട് താ​​ന്‍ ഞെ​​ട്ടി​​ത്ത​​രി​​ച്ചു​​പോ​​യി. കേ​​ര​​ള​​ത്തെ കൃ​​ത്രി​​മ പ്ര​​ള​​യ​​ത്തി​​ലേ​​ക്ക് വ​​ലി​​ച്ചി​​ഴ​​ച്ച​​വ​​ര്‍ അ​​തി​​നു സ​​മാ​​ധാ​​നം പ​​റ​​യേ​​ണ്ടി വ​​രു​​മെ​​ന്നും വേ​​ണു​​ഗോ​​പാ​​ല്‍ പ​​റ​​ഞ്ഞു.

ഉ​​ത്ത​​രേ​​ന്ത്യ​​ന്‍ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ ചെ​​യ്ത​​തു​​പോ​​ലെ ജ​​ന​​ങ്ങ​​ളെ മ​​ത​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ഭി​​ന്നി​​പ്പി​​ച്ച് കേ​​ര​​ള​​ത്തി​​ലെ സാ​​മൂ​​ഹി​​കജീ​​വി​​തം ക​​ലു​​ഷി​​ത​​മാ​​ക്കാ​​ന്‍ ബി​​ജെ​​പി ന​​ട​​ത്തു​​ന്ന ശ്ര​​മ​​ങ്ങ​​ള്‍ക്ക് സി​​പി​​എം കൂ​​ട്ടു​​നി​​ല്‍ക്കു​​ക​​യാ​​ണെ​​ന്നും വേ​​ണു​​ഗോ​​പാ​​ല്‍ കു​​റ്റ​​പ്പെ​​ടു​​ത്തി.

ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​നും സി​​പി​​എം പോ​​ളി​​റ്റ്ബ്യൂ​​റോ അം​​ഗ​​വും കേ​​ര​​ള​​ത്തി​​ല്‍ ന​​ട​​ത്തി​​യ ഒ​​രേ സ്വ​​ഭാ​​വ​​മു​​ള്ള വ​​ര്‍ഗീ​​യ പ്ര​​സ്താ​​വ​​ന അ​​തി​​ന് തെ​​ളി​​വാ​​ണ്. ര​​ണ്ട് പ്ര​​സ്താ​​വ​​ന​​യും ഒ​​രേ കേ​​ന്ദ്ര​​ത്തി​​ല്‍ ത​​യാ​​റാ​​ക്കി​​യ​​താ​​ണ്. കേ​​ര​​ള​​ത്തി​​ല്‍ സി​​പി​​എ​​മ്മും ബി​​ജെ​​പി​​യും ത​​മ്മി​​ലു​​ള്ള ഡീ​​ല്‍ ഇ​​തോ​​ടെ കൂ​​ടു​​ത​​ല്‍ വ്യ​​ക്ത​​മാ​​യി.

വ​​ട​​ക്കേ ഇ​​ന്ത്യ​​യി​​ല്‍ ബി​​ജെ​​പി പ​​രീ​​ക്ഷി​​ച്ച് വി​​ജ​​യി​​ച്ച വി​​ഭ​​ജ​​ന ത​​ന്ത്ര​​ത്തി​​ന് കേ​​ര​​ള​​ത്തി​​ല്‍ ക​​മ്യൂ​​ണി​​സ്റ്റ് നേ​​താ​​ക്ക​​ള്‍ ത​​ന്നെ കൂ​​ട്ടു​​നി​​ല്‍ക്കു​​ന്ന​​ത് അ​​പ​​ക​​ട​​ക​​ര​​മാ​​ണ്. കേ​​ര​​ള​​ത്തെ മോ​​ശ​​മാ​​യി ചി​​ത്രീ​​ക​​രി​​ച്ച ‘കേ​​ര​​ള സ്റ്റോ​​റി’ എ​​ന്ന സി​​നി​​മ കാ​​ണാ​​ന്‍ കൂ​​ട്ടാ​​ക്കാ​​തെ തി​​ര​​സ്‌​​ക​​രി​​ച്ച​​വ​​രാ​​ണ് കേ​​ര​​ള ജ​​ന​​ത. കേ​​ര​​ള​​ത്തെ വ​​ര്‍ഗീ​​യ​​മാ​​യി വി​​ഭ​​ജി​​ക്കാ​​ന്‍ സി​​പി​​എ​​മ്മും ബി​​ജെ​​പി​​യും ചേ​​ര്‍ന്നു ന​​ട​​ത്തു​​ന്ന നീ​​ക്ക​​ങ്ങ​​ള്‍ക്കു കേ​​ര​​ളം ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ കൃ​​ത്യ​​മാ​​യ മ​​റു​​പ​​ടി ന​​ല്‍കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Kerala

പി.​കെ. ശ​ശി വ​ഞ്ച​ക​ൻ; അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ക്കു​ന്ന മു​ൻ സി​പി​എം നേ​താ​വ് പി.​കെ. ശ​ശി​ക്കെ​തി​രെ അ​തി​രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പി.​കെ. ശ​ശി വ​ഞ്ച​ക​നാ​ണെ​ന്നും വ​ഞ്ച​ക​ൻ​മാ​ർ​ക്ക് ച​രി​ത്രം ഒ​രു കാ​ല​ത്തും ജ​യം കൊ​ടു​ത്തി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

ഒ​റ്റ​പ്പാ​ല​ത്തെ എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ദി​യി​ലാ​യി​രു​ന്നു പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​രാ​മ​ര്‍​ശം. കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ​യും മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. കേ​ര​ളം ര​ക്ഷ​പ്പെ​ടാ​ൻ പാ​ടി​ല്ലെ​ന്നും കേ​ര​ളം ത​ക​ര​ണം എ​ന്നു​മു​ള്ള സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര​ത്തി​നു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചു.

കേ​ര​ളം മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ വി​ള​നി​ല​മാ​ണ്. കേ​ര​ള​ത്തി​ന് ആ​ര്‍​എ​സ്എ​സി​നെ​യും ബി​ജെ​പി​യെ​യും സ്വീ​ക​രി​ക്കാ​നാ​വി​ല്ല. കേ​ര​ളം ര​ക്ഷ​പ്പെ​ടാ​തി​രി​ക്ക​ണം എ​ന്ന ബി​ജെ​പി​യു​ടെ ന​യ​ത്തെ യു​ഡി​എ​ഫ് ചോ​ദ്യം ചെ​യ്യു​ന്നി​ല്ലെ​ന്നും പാ​ർ​ല​മെ​ന്‍റി​ൽ നി​ര നി​ര​യാ​യി ഇ​രി​ക്കു​ന്ന യു​ഡി​എ​ഫ് എം​പി​മാ​ർ ആ​രും അ​തി​ന് ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കു​റ്റ​പ്പെ​ടു​ത്തി.

National

പ്ര​ധാ​ന​മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി പ​ദ​വി​ക​ളി​ൽ നി​ന്നു​ള്ള നീ​ക്കം: ബി​ല്ലു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക്ക് സ​മ​യം നീ​ട്ടി ന​ൽ​കി

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി​യെ​യും മു​ഖ്യ​മ​ന്ത്രി​മാ​രെ​യും പ​ദ​വി​ക​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്വ​കാ​ര്യ ബി​ല്ലു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ​റി സ്ഥി​രം സ​മി​തി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ച്ചു.

ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സു​പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന ഈ ​ബി​ല്ലു​ക​ളി​ൽ വി​ശ​ദ​മാ​യ പ​ഠ​ന​വും ച​ർ​ച്ച​ക​ളും ആ​വ​ശ്യ​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

സ​മി​തി​യു​ടെ കാ​ലാ​വ​ധി നീ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​മേ​യം പാ​ർ​ല​മെ​ന്‍റ് അം​ഗീ​ക​രി​ച്ചു.

 

District News

ഇ​ട​തു​പ​ക്ഷം കൊ​ണ്ടു​വ​ന്ന​ത് മാ​ന​വി​ക ബ​ദ​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ല്ല: കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് സ​ർ​വ​തും വി​റ്റു തു​ല​യ്ക്കു​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും ന​വ ലി​ബ​റ​ൽ ന​യ​ങ്ങ​ൾ​ക്ക് മാ​ന​വി​ക ബ​ദ​ൽ കേ​ര​ള​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച് ലോ​ക​ത്തി​നു മു​ന്പി​ൽ മാതൃക​യാ​കാ​ൻ ഇ​ട​തു സ​ർ​ക്കാ​രി​നാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

പ​ത്തു കൊ​ല്ലം മു​ന്പ് അ​ധി​കാ​രം വി​ട്ടൊ​ഴി​യു​ന്പോ​ൾ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും സ​മ്പൂ​ർ​ണ ത​ക​ർ​ച്ച​യാ​ണ് യു​ഡി​എ​ഫ് കേ​ര​ള​ത്തി​ന് സ​മ്മാ​നി​ച്ചി​രു​ന്ന​ത്. നി​യ​മ​ന മ​ര​വി​പ്പ്, പൊ​തു​മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച , പൊ​തു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ട​ച്ചു​പൂ​ട്ട​ൽ , അ​ഴി​മ​തി​യി​ലു​ള്ള ഭ​ര​ണ​സം​വി​ധാ​നം, നി​കു​തി വ​രു​മാ​ന​ങ്ങ​ൾ ഉ​യ​ർ​ത്താ​ൻ ന​ട​പ​ടി​യി​ല്ലാ​ത്ത അ​വ​സ്ഥ ഇ​ങ്ങ​നെ പോ​വു​ക​യാ​യി​രു​ന്നു അ​ക്കാ​ല​ത്തെ കാ​ര്യ​ങ്ങ​ൾ .18 മാ​സം വ​രെ ആ​യി​രു​ന്നു യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ക്ഷേ​മ പെ​ൻ​ഷ​ൻ കു​ടി​ശി​ക, ആ​രോ​ഗ്യ​രം​ഗം വെ​ന്‍റി​ലേ​റ്റ​റി​ൽ ആ​യി​രു​ന്നു.

കു​ട്ടി​ക​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ ഫോ​ട്ടോ​സ്റ്റാ​റ്റ് ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​ന്ന കാ​ല​ഘ​ട്ട​മാ​യി​രു​ന്നു. ലാ​ഭ​ക​ര​മ​ല്ലെന്നു പ​റ​ഞ്ഞ് സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ പേ​രി​ൽ സ്കൂ​ളു​ക​ളു​ടെ സ്ഥ​ലം വി​ൽ​പ​ന ന​ട​ത്താ​ൻ മാ​നേ​ജ​ർ​മാ​ർ​ക്ക് ഒ​ത്താ​ശ ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ൾ വ​രെ​യു​ണ്ടാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​രു​ണ്ട​കാ​ല​ത്ത് നി​ന്നാ​ണ് കേ​ര​ള​ത്തെ പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള ച​രി​ത്ര​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്വം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
കേ​ര​ള​ത്തി​ന് എ​ൽ​ഡി​എ​ഫ് ന​ൽ​കി​യ സം​ഭാ​വ​ന നാ​ടി​ന്‍റെ ഭാ​വി​യു​ടെ ആ​വ​ശ്യ​ങ്ങ​ളെ ക​ണ്ട​ത് നി​ർ​വ​ഹി​ക്കു​ക​യും പു​തി​യ ത​ല​മു​റ​യു​ടെ പ്ര​തീ​ക്ഷ​ക​ൾ​ ഉ​യ​ർ​ത്തു​ക​യും എ​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് എ​ൽ​ഡി​എ​ഫ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ​ത്തു​വ​ർ​ഷ​ത്തെ നേ​ട്ട​ങ്ങ​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫി​നു വി​ജ​യി​ക്കാ​നാ​കും.

വി​ക​സ​ന​ത്തി​നും ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും എ​ൽ​ഡി​എ​ഫ് തു​ട​ർ​ന്നാ​ൽ മാ​ത്ര​മേ ഫ​ല​മു​ണ്ടാ​കൂ​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.ക​ൺ​വ​ൻ​ഷ​നി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ആ​ർ. സ​ന​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സ്ഥാ​നാ​ർ​ഥി മാ​ത്യു ടി. ​തോ​മ​സ്, ഡോ.​ടി.​എം. തോ​മ​സ് ഐ​സ​ക്, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം, എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ല​ക്സ് ക​ണ്ണ​മ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


തി​രു​വ​ല്ല​യി​ൽ മു​ഖ്യ​മ​ന്ത്രി​യോ​ടു മൈ​ക്ക് പി​ണ​ങ്ങി

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലെ എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു​കൊ​ണ്ടു നി​ൽ​ക്ക​വേ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ​ടു മൈ​ക്ക് പി​ണ​ങ്ങി. ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച മു​ഖ്യ​മ​ന്ത്രി ര​ണ്ട് മി​നി​ട്ടോ​ളം ക്ഷ​മ​യോ​ടെ കാ​ത്തു​നി​ന്നു. പി​ന്നീ​ട് വീ​ണ്ടും മൈ​ക്ക് എ​ത്തി​യ​പ്പോ​ൾ പ്ര​സം​ഗം തു​ട​രു​ക​യാ​യി​രു​ന്നു.

District News

മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ജി​ല്ല​യി​ല്‍

ക​ട്ട​പ്പ​ന: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്ന് ജി​ല്ല​യി​ല്‍. രാ​വി​ലെ 9.30ന് ​ക​ട്ട​പ്പ​ന​യി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രെ കാ​ണു​ന്ന അ​ദ്ദേ​ഹം 10ന് ​ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കും. യോ​ഗ​ത്തി​നു​ശേ​ഷം ക​ട്ട​പ്പ​ന ന​ഗ​ര​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​യു​ടെ റോ​ഡ് ഷോ ​ന​ട​ക്കും. സ്റ്റേ​ഡി​യ​ത്തി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ്, ഇ​ട​ശേ​രി ജം​ഗ്‌​ഷ​ന്‍, സെ​ന്‍​ട്ര​ല്‍ ജം​ഗ്‌​ഷ​ൻ വ​ഴി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ക്കും.

സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ക​ഞ്ഞി​ക്കു​ഴി, മ​രി​യാ​പു​രം, വാ​ത്തി​ക്കു​ടി, കാ​മാ​ക്ഷി, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍​നി​ന്നു​ള്ള​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലും അ​റ​ക്കു​ളം, കു​ട​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ സ​ന്തോ​ഷ് തി​യ​റ്റ​ര്‍ പാ​ര്‍​ക്കിം​ഗ് മൈ​താ​ന​ത്തും കാ​ഞ്ചി​യാ​ര്‍, കൊ​ത്ത​ന്ന​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ സി​എ​സ്ഐ ഗാ​ര്‍​ഡ​നി​ലും ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ള്ള​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ന് അ​ടി​വ​ശം കു​ന്ത​ളം​പാ​റ റോ​ഡ​രി​കി​ലെ പാ​ര്‍​ക്കിം​ഗ് മൈ​താ​ന​ങ്ങ​ളി​ലും പാ​ര്‍​ക്ക് ചെ​യ്യ​ണം.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് അ​ടി​മാ​ലി​യി​ല്‍ അ​ഡ്വ. എ. ​രാ​ജ​യു​ടെ​യും നാ​ലി​ന് നെ​ടു​ങ്ക​ണ്ട​ത്ത് കെ.​കെ. ജ​യ​ച​ന്ദ്ര​ന്‍റെ​യും അ​ഞ്ചി​ന് വ​ണ്ടി​പ്പെ​രി​യാ​റി​ല്‍ കെ. ​സ​ലിം​കു​മാ​റി​ന്‍റെ​യും തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗി​ക്കുമെന്ന് എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ റോ​മി​യോ സെ​ബാ​സ്റ്റ്യ​ന്‍, വി.​ആ​ര്‍. സ​ജി, മാ​ത്യു ജോ​ര്‍​ജ്, സി.​എ​സ്. അ​ജേ​ഷ്, അ​ഡ്വ. മ​നോ​ജ് എം. ​തോ​മ​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

National

ബി​ഹാ​റി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി: നി​തീ​ഷ് കു​മാ​ർ രാ​ജി​വ​യ്ക്കും, മ​ക​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കും

പാ​റ്റ്ന: ബി​ഹാ​റി​ൽ നി​തീ​ഷ് കു​മാ​ർ മു​ഖ്യ​മ​ന്ത്രി പ​ദം രാ​ജി​വ​ച്ച് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് സൂ​ച​ന. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം ഇ​ന്നാ​ണ്. പ​ത്രി​കാ​സ​മ​ർ​പ്പ​ണ​ത്തി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

നി​തീ​ഷ് കു​മാ​ർ രാ​ജി​വ​യ്ക്കു​ന്ന​തോ​ടെ മു​ഖ്യ​മ​ന്ത്രി പ​ദം ബി​ജെ​പി ഏ​റ്റെ​ടു​ക്കും. നി​തീ​ഷി​ന്‍റെ മ​ക​ൻ നി​ഷാ​ന്ത് കു​മാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കും. നി​തീ​ഷ് കു​മാ​റി​ന്‍റെ ആ​രോ​ഗ്യം മോ​ശ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ജെ​ഡി​യു​വും ബി​ജെ​പി​യും കൂ​ടി​യാ​ലോ​ചി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം, നി​തീ​ഷ് കു​മാ​ർ മാ​റു​ന്ന​തി​ൽ ജെ​ഡി​യു​വി​ൽ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ​ക്ക് അ​തൃ​പ്തി​യു​ണ്ട് എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. നി​തീ​ഷി​ന്‍റെ വ​സ​തി​ക്കു​മു​ന്നി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​വ​ര്‍​ത്ത​ക​രെ​ത്തി.

ഇ​ക്ക​ഴി​ഞ്ഞ ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​മ്പ​ൻ വി​ജ​യ​മാ​ണ് എ​ൻ​ഡി​എ സ​ഖ്യം നേ​ടി​യ​ത്. 200ല​ധി​കം സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ച സ​ഖ്യം നി​തീ​ഷ് കു​മാ​റി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ത്ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടാ​ണ് പ്ര​ചാ​ര​ണ​വും ന​ട​ത്തി​യ​ത്.

സ​ഖ്യ​ത്തി​ൽ ബി​ജെ​പി മാ​ത്രം 89 സീ​റ്റു​ക​ളാ​ണ് നേ​ടി​യ​ത്. ജെ​ഡി​യു 85സീ​റ്റു​ക​ളും സ്വ​ന്ത​മാ​ക്കി. കേ​ന്ദ്ര​മ​ന്ത്രി ചി​രാ​ഗ് പാ​സ്വാ​ന്‍റെ ലോ​ക് ജ​ന​ശ​ക്തി​പാ​ർ​ട്ടി രാം​വി​ലാ​സ് 19 സീ​റ്റു​ക​ൾ നേ​ടി​യ​പ്പോ​ൾ മ​റ്റൊ​രു കേ​ന്ദ്ര മ​ന്ത്രി​യാ​യ ജി​തി​ൻ റാം ​മാ​ഞ്ചി ന​യി​ക്കു​ന്ന ഹി​ന്ദു​സ്ഥാ​ൻ അ​വാം മോ​ർ​ച്ച അ​ഞ്ച്‌ സീ​റ്റു​ക​ളും രാ​ജ്യ​സ​ഭ എം​പി ഉ​പേ​ന്ദ്ര കു​ശ്വാ​ഹ ന​യി​ക്കു​ന്ന രാ​ഷ്ട്രീ​യ ലോ​ക് മോ​ർ​ച്ച നാ​ലു സീ​റ്റും നേ​ടി​യി​രു​ന്നു.

District News

മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ജി​ല്ല​യി​ല്‍

കോ​​ട്ട​​യം: മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ ഇ​​ന്ന് ജി​​ല്ല​​യി​​ലെ വി​​വി​​ധ പ​​രി​​പാ​​ടി​​ക​​ളി​​ല്‍ പ​​ങ്കെ​​ടു​​ക്കും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ വി​​വി​​ധ പ​​ദ്ധ​​തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും ശി​​ലാ​​സ്ഥാ​​പ​​ന​​വും നി​​ര്‍​വ​​ഹി​​ക്കും. തു​​ട​​ര്‍​ന്ന് 3.30ന് ​​കെ​​എ​​സ്ടി​​എ സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്ത​ന്‍റെ പൊ​​തു​​സ​​മ്മേ​​ള​​നം തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​ത്ത് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ ഗതാഗത നി​യ​ന്ത്ര​ണം

കോ​​ട്ട​​യം: കേ​​ര​​ള സ്‌​​കൂ​​ള്‍ ടീ​​ച്ചേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്തി​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു മു​​ത​​ല്‍ കോ​​ട്ട​​യം പോ​​ലീ​​സ് പ​​രേ​​ഡ് ഗ്രൗ​​ണ്ടി​​ല്‍​നി​​ന്നു തി​​രു​​ന​​ക്ക മൈ​​താ​​ന​​ത്തേ​​ക്ക് ന​​ട​​ത്തു​​ന്ന അ​​ധ്യാ​​പ​​ക റാ​​ലി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ല്‍ ഗ​​താ​​ഗ​​ത ക്ര​​മീ​​ക​​ര​​ണം ഏ​ർ​പ്പെ​ടു​ത്തി.

8 ച​​ങ്ങ​​നാ​​ശേ​​രി ഭാ​​ഗ​​ത്തു​​നി​​ന്ന് ഏ​​റ്റു​​മാ​​നൂ​​ര്‍ ഭാ​​ഗ​​ത്തേ​​ക്കു പോ​​കേ​​ണ്ട ഭാ​​ര​​വാ​​ഹ​​ന​​ങ്ങ​​ള്‍ ളാ​​യി​​ക്കാ​​ട് ജം​​ഗ്ഷ​​നി​​ല്‍​നി​​ന്നു തി​​രി​​ഞ്ഞ് റെ​​യി​​ല്‍​വേ ബൈ​​പാ​​സ്, കു​​രി​​ശും​​മൂ​​ട്, തെ​​ങ്ങ​​ണ, ഞാ​​ലി​​യാ​​കു​​ഴി, പു​​തു​​പ്പ​​ള്ളി, മ​​ണ​​ര്‍​കാ​​ട്-​​ഏ​​റ്റു​​മാ​​നൂ​​ര്‍ ബൈ​​പാ​​സ് വ​​ഴി പോ​​ക​​ണം.

8മൂ​​വാ​​റ്റു​​പു​​ഴ, ക​​ടു​​ത്തു​​രു​​ത്തി ഭാ​​ഗ​​ങ്ങ​​ളി​​ല്‍​നി​​ന്നു വ​​രു​​ന്ന ച​​ങ്ങ​​നാ​​ശേ​​രി ഭാ​​ഗ​​ത്തേ​​ക്ക് പോ​​കേ​​ണ്ട ഭാ​​ര​​വാ​​ഹ​​ന​​ങ്ങ​​ള്‍ പ​​ട്ടി​​ത്താ​​നം ജം​​ഗ്ഷ​​നി​​ല്‍​നി​​ന്നു തി​​രി​​ഞ്ഞ് ഏ​​റ്റു​​മാ​​നൂ​​ര്‍-​​മ​​ണ​​ര്‍​കാ​​ട് ബൈ​​പാ​​സ്, പു​​തു​​പ്പ​​ള്ളി, ഞാ​​ലി​​യാ​​കു​​ഴി വ​​ഴി പോ​​ക​​ണം.

8ചി​​ങ്ങ​​വ​​നം ഭാ​​ഗ​​ത്തു​​നി​​ന്നു മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ഭാ​​ഗ​​ത്തേ​​ക്ക് പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ള്‍ സി​​മ​​ന്‍റ് ജം​​ഗ്ഷ​​നി​​ല്‍​നി​​ന്നു തി​​രി​​ഞ്ഞു പാ​​റേ​​ച്ചാ​​ല്‍ ബൈ​​പാ​​സ്, തി​​രു​​വാ​​തു​​ക്ക​​ല്‍, അ​​റ​​ത്തൂ​​ട്ടി ജം​​ഗ്ഷ​​ന്‍ വ​​ഴി ചാ​​ലു​​കു​​ന്നി​​ലെ​​ത്തി തി​​രി​​ഞ്ഞ് പോ​​കേ​​ണ്ട​​തും കു​​മ​​ര​​കം ഭാ​​ഗ​​ത്തേ​​ക്ക് പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ള്‍ തി​​രു​​വാ​​തു​​ക്ക​​ല്‍​നി​​ന്നു തി​​രി​​ഞ്ഞ് ഇ​​ല്ലി​​ക്ക​​ല്‍ വ​​ഴി പോ​​കേ​​ണ്ട​​തു​​മാ​​ണ്.

8ഏ​​റ്റു​​മാ​​നൂ​​ര്‍ ടൗ​​ണി​​ല്‍​നി​​ന്നും കി​​ട​​ങ്ങൂ​​ര്‍ ഭാ​​ഗ​​ത്തു​​നി​​ന്നും കോ​​ട്ട​​യം ടൗ​​ണി​​ലേ​​ക്ക് പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ള്‍ പാ​​റ​​ക​​ണ്ടം ജം​​ഗ്ഷ​​നി​​ലെ​​ത്തി ഏ​​റ്റു​​മാ​​നൂ​​ര്‍-​​മ​​ണ​​ര്‍​കാ​​ട് ബൈ​​പാ​​സ് വ​​ഴി പോ​​ക​​ണം.

8മു​​ള​​ങ്കു​​ഴ ഭാ​​ഗ​​ത്തു​​നി​​ന്നു കോ​​ട്ട​​യം ടൗ​​ണി​​ലേ​​ക്ക് വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ള്‍ ദി​​വാ​​ന്‍ ക​​വ​​ല, ക​​ടു​​വാ​​ക്കു​​ളം, ക​​ഞ്ഞി​​ക്കു​​ഴി വ​​ഴി പോ​​ക​​ണം.

8ഗാ​​ന്ധി​​ന​​ഗ​​ര്‍ ഭാ​​ഗ​​ത്തു​​നി​​ന്നു കോ​​ട്ട​​യം ടൗ​​ണി​​ലേ​​ക്ക് വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ള്‍ വ​​ട്ട​​മൂ​​ട് ജം​​ഗ്ഷ​​നി​​ല്‍​നി​​ന്നു തി​​രി​​ഞ്ഞ് ക​​ഞ്ഞി​​ക്കു​​ഴി വ​​ഴി പോ​​ക​​ണം.

8നാ​​ഗ​​മ്പ​​ടം ഭാ​​ഗ​​ത്തു​​നി​​ന്നു ച​​ങ്ങ​​നാ​​ശേ​​രി ഭാ​​ഗ​​ത്തേ​​ക്കു പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ള്‍ നാ​​ഗ​​മ്പ​​ടം സ്റ്റേ​​ഡി​​യം ഭാ​​ഗ​​ത്തു​​നി​​ന്നു തി​​രി​​ഞ്ഞ് കു​​ര്യ​​ന്‍ ഉ​​തു​​പ്പ് റോ​​ഡ്, ശാ​​സ്ത്രി റോ​​ഡ്, ഗു​​ഡ് ഷെ​​പ്പേ​​ര്‍​ഡ് റോ​​ഡ് വ​​ഴി ബ​​സേ​​ലി​​യ​​സ് ജം​​ഗ്ഷ​​നി​​ലെ​​ത്തി ഈ​​രേ​​ക്ക​​ട​​വ് ബൈ​​പാ​​സ് വ​​ഴി പോ​​ക​​ണം.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; അ​ന്വേ​ഷ​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ന​ധി​കൃ​ത ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്നു: വി.​ഡി. സ​തീ​ശ​ന്‌

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള അ​ന്വേ​ഷ​ണം അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. നി​യ​മ​സ​ഭ​യ്ക്ക് പു​റ​ത്ത് പ്ര​തി​പ​ക്ഷം ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ പ്ര​തി​ക​ളും പു​റ​ത്തി​റ​ങ്ങു​ക​യും, ഇ​നി​യും അ​ക​ത്തു പോ​കേ​ണ്ട പ്ര​തി​ക​ള്‍ പു​റ​ത്തു നി​ല്‍​ക്കു​ക​യു​മാ​ണ്. ബാ​ക്കി​യു​ള്ള പ്ര​തി​ക​ളി​ലേ​ക്ക് കൂ​ടി അ​ന്വേ​ഷ​ണം പോ​കു​ന്നി​ല്ല എ​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. ആ ​പ്ര​തി​ക​ള്‍ സി​പി​എ​മ്മി​നും സ​ര്‍​ക്കാ​രി​നും ഏ​റ്റ​വും വേ​ണ്ട​പ്പെ​ട്ട പ്ര​തി​ക​ളാ​ണ്.

ആ ​പ്ര​തി​ക​ളി​ലേ​ക്ക് പോ​യാ​ല്‍ സ​ര്‍​ക്കാ​ര്‍ ത​ന്നെ ത​ക​ര്‍​ന്നു​വീ​ഴും എ​ന്ന തി​രി​ച്ച​റി​വി​ല്‍, മു​ഖ്യ​മ​ന്ത്രി അ​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ അ​ന്വേ​ഷ​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ന​ധി​കൃ​ത ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ക​യാ​ണെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു.

ഹൈ​ക്കോ​ട​തി​യും സു​പ്രീം​കോ​ട​തി​യും ജാ​മ്യം നി​ഷേ​ധി​ച്ച പ്ര​ധാ​ന പ്ര​തി​ക​ള്‍ വ​രെ സ്റ്റാ​റ്റി​യൂ​ട്ട​റി ജാ​മ്യം നേ​ടി പു​റ​ത്തു വ​രി​ക​യാ​ണ്. ഒ​രു അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നി​ല്ല. തൊ​ണ്ടി​മു​ത​ല്‍ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.

കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ഇ​തു​പോ​ലെ അ​ധി​ക്ഷേ​പി​ച്ച കാ​ലം ഇ​തി​നു മു​മ്പ് ഉ​ണ്ടാ​യി​ട്ടി​ല്ല. സ്പീ​ക്ക​ര്‍ അ​വ​ര്‍​ക്ക് എ​ല്ലാ അ​വ​സ​ര​വും ന​ല്‍​കു​ന്നു. പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നി​ടെ, പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളെ​യും അ​ധി​ക്ഷേ​പി​ക്കാ​ന്‍ ചോ​ദ്യോ​ത്ത​ര വേ​ള​യ്ക്കി​ടെ അ​ഞ്ചു മ​ന്ത്രി​മാ​ര്‍​ക്കാ​ണ് സ്പീ​ക്ക​ര്‍ അ​വ​സ​രം കൊ​ടു​ത്ത​ത്.

പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ വാ​ച്ച് ആ​ന്‍റ് വാ​ര്‍​ഡാ​ണ് പ്ര​കോ​പ​നം ഉ​ണ്ടാ​ക്കി​യ​ത്. അ​ഞ്ചു​വ​ര്‍​ഷ​ത്തി​നി​ടെ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ല്‍ ഒ​രു അ​ക്ര​മ​വും കാ​ണി​ച്ചി​ട്ടി​ല്ല. കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മോ​ശ​പ്പെ​ട്ട, അ​ക്ര​മം കാ​ണി​ച്ച​വ​രെ ഒ​പ്പം ഇ​രു​ത്തി​ക്കൊ​ണ്ടാ​ണ് ഭ​ര​ണ​പ​ക്ഷം യു​ഡി​എ​ഫി​നെ ആ​ക്ഷേ​പി​ക്കു​ന്ന​തെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, അ​യ്യ​പ്പ​ന്‍റെ സ്വ​ര്‍​ണ്ണം ക​ട്ട​വ​ര്‍ അ​മ്പ​ലം വി​ഴു​ങ്ങി​ക​ള്‍ എ​ന്ന ബാ​ന​ര്‍ പി​ടി​ച്ചാ​യി​രു​ന്നു നി​യ​മ​സ​ഭ​യ്ക്ക് പു​റ​ത്ത് പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം.

പോ​റ്റി​യെ കേ​റ്റി​യേ എ​ന്ന പാ​ര​ഡി ഗാ​ന​വും പ്ര​തി​ഷേ​ധ​ക്കാ​ര്‍ പാ​ടി. ജ​യി​ലി​ന​ക​ത്ത് ആ​ര​പ്പാ... സ​ഖാ​ക്ക​ളാ​ണേ അ​യ്യ​പ്പാ എ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ര്‍ ആ​ല​പി​ച്ചു.

Kerala

മു​ഖ്യ​മ​ന്ത്രി​യെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​കേ​സ്; കു​റ്റ​പ​ത്രം വൈ​കു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് കോ​ട​തി

തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വി​മാ​ന​ത്തി​നു​ള്ളി​ല്‍​വ​ച്ച് വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​കേ​സി​ൽ കു​റ്റ​പ​ത്രം വൈ​കു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് കോ​ട​തി. സം​ഭ​വം ന​ട​ന്ന് മൂ​ന്ന് വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും കേ​സി​ല്‍ എ​ന്തു​കൊ​ണ്ട് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​ല്ലെ​ന്ന് തി​രു​വ​ന​ന്ത​പു​രം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ചോ​ദി​ച്ചു.

കേ​സി​ൽ വ്യോ​മ​യാ​ന നി​യ​മ​ത്തി​ലെ വ​കു​പ്പ് ചു​മ​ത്തി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി കേ​ന്ദ്രം ന​ൽ​ക​ണം. ഇ​തി​നാ​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ മ​റു​പ​ടി ന​ൽ​കി​യെ​ങ്കി​ലും ഇ​തു തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ബു​ധ​നാ​ഴ്ച സ​മ​ര്‍​പ്പി​ക്കാ​ന്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കോ​ട​തി ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശം ന​ല്‍​കി. കേ​സി​ലെ ഒ​ന്നാം പ്ര​തി ഫ​ര്‍​സി​ന്‍ മ​ജീ​ദ് പാ​സ്‌​പോ​ര്‍​ട്ട് പു​തു​ക്കാ​ന്‍ അ​നു​മ​തി തേ​ടി ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം. 2022 ജൂ​ണ്‍ 13നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ വി​മാ​ന​ത്തി​ന​ക​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ച​ത്.

ഫ​ർ​സീ​ൻ മ​ജീ​ദി​ന് പു​റ​മെ ന​വീ​ൻ, സു​ധീ​പ് ജ​യിം​സ്, മുൻ എംഎൽഎ ശ​ബ​രീ​നാ​ഥ​ൻ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. ഇ.​പി.​ജ​യ​രാ​ജ​നാ​ണ് ത​ങ്ങ​ളെ ആ​ക്ര​മി​ച്ച​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ഫ​ർ​സീ​ൻ മ​ജീ​ദും ന​വീ​ൻ​കു​മാ​റും ന​ൽ​കി​യ പ​രാ​തി​യി​ൽ ജ​യ​രാ​ജ​നെ​തി​രെ​യും കേ​സെ​ടു​ത്തി​രു​ന്നു. 

Kerala

പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​നാ​യി ഹൈ​പ​വ​ർ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും: മു​ഖ്യ​മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ്ര​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷി​​​​ത​​​​ത്വ കാ​​​​ര്യ​​​​ങ്ങ​​​​ൾ ഗൗ​​​​ര​​​​വ​​​​പൂ​​​​ർ​​​​വം പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ഹൈ​​​​പ​​​​വ​​​​ർ ക​​​​മ്മി​​​​റ്റി​​​​ക്ക് രൂ​​​​പം ന​​​​ൽ​​​​കു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി, ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി, സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി എ​​​​ന്നി​​​​വ​​​​ർ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ഹൈ​​​​പ​​​​വ​​​​ർ ക​​​​മ്മി​​​റ്റി മാ​​​​സ​​​​ത്തി​​​​ലൊ​​​​രി​​​​ക്ക​​​​ൽ യോ​​​​ഗം ചേ​​​​ർ​​​​ന്ന് സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ അ​​​​വ​​​​ലോ​​​​ക​​​​നം ചെ​​​​യ്യും. അ​​​​ഞ്ചാ​​​​മ​​​​ത് ലോ​​​​ക കേ​​​​ര​​​​ള സ​​​​ഭ​​​​യു​​​​ടെ സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ്ര​​​​വാ​​​​സി​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ത്തി​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി.

ഓ​​​​സ്ട്രി​​​​യ​​​​യി​​​​ലും ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലും ഭാ​​​​ഷാ പ്രാ​​​​വീ​​​​ണ്യ​​​​ത്തി​​​​നാ​​​​യു​​​​ള്ള A1, A2, B1, B2 മോ​​​​ഡ്യൂ​​​​ളി​​​​ന്‍റെ വ്യാ​​​​ജ സ​​​​ർ​​​​ട്ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ, വ്യാ​​​​ജ റി​​​​ക്രൂ​​​​ട്ട്‌​​​​മെ​​​​ന്‍റ് എ​​​​ന്നി​​​​വ വ്യാ​​​​പ​​​​ക​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​ത് ഗൗ​​​​ര​​​​വ​​​​മു​​​​ള്ള പ്ര​​​​ശ്‌​​​​ന​​​​മാ​​​​ണ്. 2024ൽ ​​​​മാ​​​​ത്രം ഈ ​​​​ഗ​​​​ണ​​​​ത്തി​​​​ൽ 1300 കേ​​​​സു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തു. ഇ​​​​തി​​​​നെ​​​​തി​​​​രേ ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണം ന​​​​ട​​​​ത്തും. ഇ​​​​തി​​​​നു പു​​​​റ​​​​മെ​​​​യാ​​​​ണ് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ പു​​​​തു​​​​താ​​​​യി സ്ഥാ​​​​പി​​​​ക്കു​​​​ന്ന നോ​​​​ർ​​​​ക്ക പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ. നോ​​​​ർ​​​​ക്ക പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ ഏ​​​​തു പ്ര​​​​വാ​​​​സി​​​​ക്കും നേ​​​​രി​​​​ട്ട് എ​​​​ഫ്‌​​​​ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാം. ലോ​​​​ക കേ​​​​ര​​​​ള സ​​​​ഭ​​​​യി​​​​ൽ പ്ര​​​​വാ​​​​സി​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് റി​​​​പ്പോ​​​​ർ​​​​ട്ട് ല​​​​ഭി​​​​ക്കാ​​​​നാ​​​​യി സ്റ്റാ​​​​ൻ​​​​ഡിം​​​​ഗ് ക​​​​മ്മി​​​​റ്റി​​​​യെ നി​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

നോ​​​​ർ​​​​ക്ക വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി ഉ​​​​ൾ​​​​പ്പെ​​​​ടെ എ​​​​ക്‌​​​​സ് ഒ​​​​ഫീ​​​​ഷ്യോ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യി​​​​രി​​​​ക്കും. തി​​​​രി​​​​കെവ​​​​ന്ന പ്ര​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്ക് ആ​​​​രോ​​​​ഗ്യ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ന​​​​ട​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​ത്തി​​​​നും മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. നോ​​​​ർ​​​​ക്ക കെ​​​​യ​​​​ർ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഇ​​​​ക്കാ​​​​ര്യം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​മോ എ​​​​ന്ന് പ​​​​രി​​​​ശോ​​​​ധി​​​​ക്കും. ജ​​​​ർ​​​​മ​​​​നു പു​​​​റ​​​​മേ കൂ​​​​ടു​​​​ത​​​​ൽ വി​​​​ദേ​​​​ശഭാ​​​​ഷ​​​​ക​​​​ൾ പ​​​​ഠി​​​​പ്പി​​​​ക്കാ​​​​ൻ നോ​​​​ർ​​​​ക്ക ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ലാം​​​​ഗ്വേ​​​​ജ​​​​സ് വ​​​​ഴി തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​കും. ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്ത്, വാ​​​​ർ​​​​ഡ് ത​​​​ല​​​​ത്തി​​​​ൽ ഡ​​​​യ​​​​സ്‌​​​​പോ​​​​റ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ പ്ര​​​​വാ​​​​സി മി​​​​ഷ​​​​ൻ മു​​​​ഖേ​​​​ന ന​​​​ട​​​​പ്പാ​​​​ക്കും. മി​​​​ഷ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം അ​​​​ടു​​​​ത്ത​​​​മാ​​​​സം ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. തി​​​​രി​​​​ച്ചു​​​​വ​​​​ന്ന പ്ര​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സം, സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​യാ​​​​സ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം പ്ര​​​​വാ​​​​സി മി​​​​ഷ​​​​ന് കീ​​​​ഴി​​​​ൽ പ​​​​രി​​​​ശോ​​​​ധി​​​​ക്കും.

ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ഷ്‌ട്ര​​​​ങ്ങ​​​​ളി​​​​ലെ സാ​​​​ഹി​​​​ത്യന​​​​ഗ​​​​രി പ​​​​ദ​​​​വി കി​​​​ട്ടി​​​​യ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളും ഇ​​​​ന്ത്യ​​​​യി​​​​ൽ ഈ ​​​​പ​​​​ദ​​​​വി ല​​​​ഭി​​​​ച്ച കോ​​​​ഴി​​​​ക്കോ​​​​ടു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് സാം​​​​സ്‌​​​​കാ​​​​രി​​​​ക ഇ​​​​ട​​​​നാ​​​​ഴി എ​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി പ​​​​രി​​​​ശ്ര​​​​മം ന​​​​ട​​​​ത്തും. പ്ര​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്ക് നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്താ​​​​നാ​​​​യി ഷെ​​​​ർ​​​​പ്പ ഓ​​​​ൺ​​​​ലൈ​​​​ൻ പ്ലാ​​​​റ്റ്‌​​​​ഫോം ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.
വി​​​​ദേ​​​​ശ​​​​ത്ത് പ​​​​ഠ​​​​ന​​​​ത്തി​​​​നു പോ​​​​കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് കൗ​​​​ൺ​​​​സ​​​​ലിം​​​​ഗ് ന​​​​ൽ​​​​കാ​​​​ൻ സ്റ്റു​​​​ഡ​​​​ന്‍റ് മൈ​​​​ഗ്രേ​​​​ഷ​​​​ൻ പോ​​​​ർ​​​​ട്ട​​​​ലും ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ച്ചു. ഇ​​​​തൊ​​​​ക്കെ​​​​യും പ്ര​​​​വാ​​​​സി​​​​ക​​​​ൾ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്ത​​​​ണം. പ്ര​​​​വാ​​​​സി സു​​​​ര​​​​ക്ഷി​​​​ത​​​​ത്വം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ ശ​​​​ക്ത​​​​മാ​​​​യ കു​​​​ടി​​​​യേ​​​​റ്റ നി​​​​യ​​​​മം കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. മൂ​​​​ന്നു ത​​​​വ​​​​ണ എ​​​​മി​​​​ഗ്രേ​​​​ഷ​​​​ൻ ബി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചെ​​​​ങ്കി​​​​ലും ഇ​​​​ത് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച് നി​​​​യ​​​​മ​​​​മാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല. ഇ​​​​തി​​​​നാ​​​​യി സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ സ​​​​മ്മ​​​​ർ​​​​ദം ചെ​​​​ലു​​​​ത്തു​​​​ന്ന​​​​ത് തു​​​​ട​​​​രും.

പ്ര​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്ക് സം​​​​സ്ഥാ​​​​നം മു​​​​ഖ്യ​​​​പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന്‍റെ തെ​​​​ളി​​​​വാ​​​​ണ് ലോ​​​​ക കേ​​​​ര​​​​ള​​​​സ​​​​ഭ. പ്ര​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ളും കൂ​​​​ടി പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് ന​​​​വ​​​​കേ​​​​ര​​​​ള പ​​​​ദ്ധ​​​​തി ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്. അ​​​​കം കേ​​​​ര​​​​ള​​​​ത്തി​​​​നൊ​​​​പ്പം പു​​​​റം കേ​​​​ര​​​​ള​​​​വും ചേ​​​​രു​​​​മ്പോ​​​​ഴാ​​​​ണ് ന​​​​വ​​​​കേ​​​​ര​​​​ളം രൂ​​​​പീ​​​​കൃ​​​​ത​​​​മാ​​​​കു​​​​ക​​​​യെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. കേ​​​​ര​​​​ള​​​​ത്തി​​​​ലെ വ്യ​​​​വ​​​​സാ​​​​യ സൗ​​​​ഹൃ​​​​ദ അ​​​​ന്ത​​​​രീ​​​​ക്ഷം ലോ​​​​കം അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്ന സ്ഥി​​​​തി​​​​യാ​​​​ണ്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്ത് കൂ​​​​ടു​​​​ത​​​​ൽ നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്താ​​​​ൻ പ്ര​​​​വാ​​​​സി​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് മൂ​​​​ന്നു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ന്ന ലോ​​​​ക കേ​​​​ര​​​​ള സ​​​​ഭ​​​​യി​​​​ൽ 125 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള 500ൽ​​​​പ്പ​​​​രം പ്ര​​​​വാ​​​​സി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്തു. 12 പ്ര​​​​മേ​​​​യ​​​​ങ്ങ​​​​ളും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

Kerala

ഇൻഫാം കര്‍ഷകരെ ഒന്നിപ്പിച്ച പ്രസ്ഥാനം: മുഖ്യമന്ത്രി

പൊ​​​ടി​​​മ​​​റ്റം (കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി): ക​​​ഴി​​​ഞ്ഞ കാ​​​ല്‍ നൂ​​​റ്റാ​​​ണ്ടു​​​കാ​​​ലം മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ലെ​​​യും മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ലെ​​​യും ക​​​ര്‍ഷ​​​കജീ​​​വി​​​ത​​​ത്തി​​​ല്‍ നി​​​ര്‍ണാ​​​യ​​​ക​​​മാ​​​യ സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തി​​​വ​​​രു​​​ന്ന പ്ര​​​സ്ഥാ​​​ന​​​മാ​​​ണ് ഇ​​​ന്‍ഫാ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. ഇ​​​ന്‍ഫാം ര​​​ജ​​​ത​​​ജൂ​​​ബി​​​ലി സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ക​​​ര്‍ഷ​​​ക​​​രെ ഒ​​​ന്നി​​​പ്പിച്ചു നി​​​ര്‍ത്താ​​​ന്‍ ഇ​​​ന്‍ഫാ​​​മി​​​നു സാ​​​ധി​​​ച്ചു.

സ​​​ര്‍ക്കാ​​​രി​​​നെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം ഇ​​​ന്‍ഫാം ന​​​ല്‍കു​​​ന്ന നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ കാ​​​ര്‍ഷി​​​ക ന​​​യരൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ല്‍ വ​​​ലി​​​യ പ​​​ങ്കു വ​​​ഹി​​​ക്കു​​​ന്നു​​​ണ്ട്. കാ​​​ര്‍ഷി​​​ക​​​പ്ര​​​ശ്ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടോ ക​​​ര്‍ഷ​​​ക​​​രെ ബാ​​​ധി​​​ക്കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടോ ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ളും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും ഇ​​​ന്‍ഫാ​​​മി​​​നെ​​​പ്പോ​​​ലു​​​ള്ള പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍കു​​​മ്പോ​​​ള്‍ അ​​​ത് അ​​​തീ​​​വ ഗൗ​​​ര​​​വ​​​ത്തോ​​​ടെ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ് സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍ സ്വീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ജാ​​​തി​​​മ​​​ത ചി​​​ന്ത​​​ക​​​ള്‍ക്ക​​​തീ​​​ത​​​മാ​​​യി ക​​​ര്‍ഷ​​​ക​​​രെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക​​​യും അ​​​വ​​​രു​​​ടെ ജീ​​​വി​​​തം സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക എ​​​ന്ന​​​താ​​​ണ് ഇ​​​ന്‍ഫാം മു​​​ന്നോ​​​ട്ടു​​​ വ​​​ച്ചി​​​ട്ടു​​​ള്ള ആ​​​ദ​​​ര്‍ശം.

പ​​​ഞ്ച​​​വ​​​ത്സ​​​ര പ​​​ദ്ധ​​​തി​​​യെ​​​ന്ന നി​​​ല​​​യി​​​ല്‍ ഇ​​​ന്‍ഫാം ദേ​​​ശീ​​​യ ചെ​​​യ​​​ര്‍മാ​​​ന്‍ ഫാ. ​​​തോ​​​മ​​​സ് മ​​​റ്റ​​​മു​​​ണ്ട​​​യി​​​ല്‍ കാ​​​ര്‍ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​പ​​​ണ​​​ന​​​ത്തി​​​നും മൂ​​​ല്യ​​​വ​​​ര്‍ധ​​​ന​​​യ്ക്കും സ​​​ഹാ​​​യി​​​ക്കു​​​ന്ന പു​​​തി​​​യ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. അ​​​ദ്ദേ​​​ഹം പ്ര​​​ഖ്യാ​​​പി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ള്‍ എ​​​ല്ലാ അ​​​ര്‍ഥ​​​ത്തി​​​ലും പ്രാ​​​യോ​​​ഗി​​​ക​​​മാ​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന ഒ​​​ന്നാ​​​ണ്.

പ​​​ച്ച​​​ക്ക​​​റി കൃ​​​ഷി​​​യി​​​ല്‍ വ​​​ലി​​​യ മാ​​​റ്റം ഇ​​​പ്പോ​​​ള്‍ത​​​ന്നെ ഉ​​​ണ്ടാ​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞു. ഇ​​​ന്‍ഫാ​​​മി​​​ന്‍റെ പ​​​ഞ്ച​​​വ​​​ത്സ​​​ര പ​​​ദ്ധ​​​തി​​​കൂ​​​ടി വ​​​രു​​​മ്പോ​​​ള്‍ കേ​​​ര​​​ള​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം പ​​​ച്ച​​​ക്ക​​​റി ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ല്‍ സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​ത കൈ​​​വ​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യും. ന​​​മ്മു​​​ടെ നാ​​​ട് പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ട്ട​​​പ്പോ​​​ഴൊ​​​ക്കെ ഇ​​​ന്‍ഫാം മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ള്‍ ന​​​ട​​​ത്തി.​

കോ​​​വി​​​ഡ്, ദു​​​രി​​​താ​​​ശ്വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ഇ​​​ന്‍ഫാം ന​​​ട​​​ത്തി​​​യ പ്ര​​​വ​​​ര്‍ത്ത​​​നം വ​​​ലു​​​താ​​​ണ്. മ​​​ത​​​നി​​​ര​​​പേ​​​ക്ഷ​​​ത​​​യും വി​​​ക​​​സ​​​ന​​​വും കൈ​​​കോ​​​ര്‍ക്കു​​​ന്ന ന​​​വ​​​കേ​​​ര​​​ള നി​​​ര്‍മാ​​​ണ​​​ത്തി​​​ല്‍ ഇ​​​ന്‍ഫാ​​​മി​​​നെ​​​പ്പോ​​​ലു​​​ള്ള ക​​​ര്‍ഷ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സേ​​​വ​​​നം വ​​​ലു​​​താ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ഇ​​​ന്‍ഫാം ര​​​ജ​​​ത​​​ജൂ​​​ബി​​​ലി സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ഇ​​​ന്‍ഫാം സം​​​ഘ​​​ട​​​നാം​​​ഗ​​​ങ്ങ​​​ളെ ഒ​​​രു​​​മി​​​ച്ചു ചേ​​​ര്‍ത്ത് ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ച പ​​​ച്ച​​​പ്പൊ​​​ലി​​​മ എ​​​ന്ന പ​​​ഞ്ച​​​വ​​​ത്സ​​​ര പ​​​ദ്ധ​​​തി രേ​​​ഖ​​​യു​​​ടെ പ്ര​​​കാ​​​ശ​​​ന​​​വും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നി​​ർ​​വ​​ഹി​​ച്ചു.

Kerala

ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് നി​യ​മം; മു​ഖ്യ​മ​ന്ത്രി​ക്കു തി​ര​ക്ക്; ച​ർ​ച്ച മാ​റ്റി​വ​ച്ചു


തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ള​​​​ട​​​​ക്ക​​​​മു​​​​ള്ള ആ​​​​രോ​​​​ഗ്യ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള കേ​​​​ര​​​​ള ക്ലി​​​​നി​​​​ക്ക​​​​ൽ എ​​​​സ്റ്റാ​​​​ബ്ലി​​​​മെ​​​​ന്‍റ് (ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് റെ​​​​ഗു​​​​ലേ​​​​ഷ​​​​ൻ) ആ​​​​ക്ടി​​​​ൽ ച​​​​ട്ട​​​​ങ്ങ​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി മാ​​​​നേ​​​​ജ്മെ​​​​ന്‍റു​​​​ക​​​​ളു​​​​മാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന ച​​​​ർ​​​​ച്ച മാ​​​​റ്റി​​​​വ​​​​ച്ചു.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര ​മോ​​​​ദി​​​​യു​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​വും സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റും ഒ​​​​ട്ടേ​​​​റെ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും അ​​​​ട​​​​ക്കം മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ തി​​​​ര​​​​ക്കി​​​​ലാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ന്ന​​​​ലെ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന ച​​​​ർ​​​​ച്ച മാ​​​​റ്റി​​​​യ​​​​ത്.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ച​​​​ർ​​​​ച്ച​​​​യ്ക്കാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നു. സം​​​​ഘ​​​​ർ​​​​ഷാ​​​​വ​​​​സ്ഥ​​​​യെ​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ന​​​​ലെ ചേ​​​​രാ​​​​നി​​​​രു​​​​ന്ന നി​​​​യ​​​​മ​​​​സ​​​​ഭാ സ​​​​മ്മേ​​​​ള​​​​ന​​​​വും ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

ച​​​​ർ​​​​ച്ച​​​​യു​​​​ടെ പു​​​​തു​​​​ക്കി​​​​യ സ​​​​മ​​​​യം പി​​​​ന്നീ​​​​ട് അ​​​​റി​​​​യി​​​​ക്കാ​​​​മെ​​​​ന്നാ​​​​ണു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ അ​​​​റി​​​​യി​​​​ച്ച​​​​ത്. ആ​​​​ക്ട് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രെ മാ​​​​നേ​​​​ജ്മെ​​​​ന്‍റു​​​​ക​​​​ൾ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചെ​​​​ങ്കി​​​​ലും സ്റ്റേ ​​​​അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ല്ല.

Kerala

ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ചേർത്തുപിടിക്കും: മു​ഖ്യ​മ​ന്ത്രി

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ത​​​​​​ല​​​​​യു​​​​​​യ​​​​​​ർ​​​​​​ത്തി ജീ​​​​​​വി​​​​​​ക്കാ​​​​​​നു​​​​​​ള്ള സാ​​​​​​ഹ​​​​​​ച​​​​​​ര്യമൊരു​​​​​​ക്കാ​​​​​​ൻ ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷം പ്ര​​​​​​തി​​​​​​ജ്ഞാ​​​​​​ബ​​​​​​ദ്ധ​​​​​​മാ​​​​​​ണെ​​​​​​ന്ന് മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി പി​​​​​​ണ​​​​​​റാ​​​​​​യി വി​​​​​​ജ​​​​​​യ​​​​​​ൻ. പു​​​​​​ത്ത​​​​​​രി​​​​​​ക്ക​​​​​​ണ്ടം മൈ​​​​​​താ​​​​​​ന​​​​​​ത്ത് സ​​​​​​മ​​​​​​സ്ത ശ​​​​​​താ​​​​​​ബ്ദി സ​​​​​​ന്ദേ​​​​​​ശ​​​​​യാ​​​​​​ത്ര​​​​​​യോ​​​​​​ട​​​​​​നു​​​​​​ബ​​​​​​ന്ധി​​​​​​ച്ചു​​​​​​ള്ള സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്തു പ്ര​​​​​​സം​​​​​​ഗി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി.

വ​​​​​​ലി​​​​​​യ വി​​​​​​മ​​​​​​ർ​​​​​​ശ​​​​​​ന​​​​​​ങ്ങ​​​​​​ളെ നേ​​​​​​രി​​​​​​ടേ​​​​​​ണ്ടിവ​​​​​​ന്നി​​​​​​ട്ടും ഇ​​​​​​ട​​​​​​ത് സ​​​​​​ർ​​​​​​ക്കാ​​​​​​രാ​​​​​​ണ് മ​​​​​​ല​​​​​​പ്പു​​​​​​റം ജി​​​​​​ല്ല​​​​​​യ്ക്ക് രൂ​​​​​​പം ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​ത്. ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ളെ ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷം എ​​​​​​ക്കാ​​​​​​ല​​​​​​വും സ​​​​​​വി​​​​​​ശേ​​​​​​ഷ​​​​​​ത​​​​​​യോ​​​​​​ടെ ക​​​​​​ണ്ടു. അ​​​​​​ത് ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ഫ​​​​​​ലം വ​​​​​​ച്ച് അ​​​​​​ള​​​​​​ക്കാ​​​​​​നാ​​​​​​വു​​​​​​ന്ന​​​​​​ത​​​​​​ല്ലെ​​​​​​ന്നും മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി പ​​​​​​റ​​​​​​ഞ്ഞു.

ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ആ​​​​​​ശ​​​​​​ങ്ക​​​​​​ക​​​​​​ൾ പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും അ​​​​​​വ​​​​​​രെ ചേ​​​​​​ർ​​​​​​ത്തു​​​​​​പി​​​​​​ടി​​​​​​ച്ച് മു​​​​​​ന്നോ​​​​​​ട്ടു പോ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​നും സം​​​​​​സ്ഥാ​​​​​​ന സ​​​​​​ർ​​​​​​ക്കാ​​​​​​ർ എ​​​​​​ല്ലാ ഘ​​​​​​ട്ട​​​​​​ത്തി​​​​​​ലും ത​​​​​​യാ​​​​​​റാ​​​​​​യി​​​​​​ട്ടു​​​​​​ണ്ട്, ഇ​​​​​​നി​​​​​​യും ത​​​​​​യാ​​​​​​റാ​​​​​​കും എ​​​​​​ന്ന ഉ​​​​​​റ​​​​​​പ്പാ​​​​​​ണ് ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​ത്. ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ സം​​​​​​ര​​​​​​ക്ഷ​​​​​​ണം തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് മു​​​​​​ന്നി​​​​​​ൽ ക​​​​​​ണ്ട​​​​​​ല്ല എ​​​​​​ൽ​​​​​​ഡി​​​​​​എ​​​​​​ഫ് ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​തെ​​​​​​ന്ന് എ​​​​​​ൽ​​​​​​ഡി​​​​​​എ​​​​​​ഫ് സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​നം നോ​​​​​​ക്കി​​​​​​യാ​​​​​​ൽ വ്യ​​​​​​ക്ത​​​​​​മാ​​​​​​കും.

നാ​​​​​​ടി​​​​​​ന്‍റെ പു​​​​​​രോ​​​​​​ഗ​​​​​​തി​​​​​​ക്കും സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​നും അ​​​​​​നു​​​​​​കൂ​​​​​​ല​​​​​​മാ​​​​​​യി ചി​​​​​​ന്തി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ർ മ​​​​​​ത​​​​​​നി​​​​​​ര​​​​​​പേ​​​​​​ക്ഷ​​​​​​ത​​​​​​യു​​​​​​ടെ പ​​​​​​ക്ഷ​​​​​​ത്ത് ഉ​​​​​​റ​​​​​​ച്ചു​​​​​​നി​​​​​​ൽ​​​​​​ക്ക​​​​​​ണം. ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ളെ വ​​​​​​ർ​​​​​​ഗീ​​​​​​യ​​​​​​വ​​​​​​ത്ക​​​​​​രി​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്ന ശ​​​​​​ക്തി​​​​​​ക​​​​​​ൾ നാ​​​​​​ട്ടി​​​​​​ലു​​​​​​ണ്ട്. അ​​​​​​ത് തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യാ​​​​​​നാ​​​​​​ക​​​​​​ണം.

നാ​​​​​​ടി​​​​​​ന്‍റെ ഐ​​​​​​ക്യ​​​​​​വും സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​വും ത​​​​​​ക​​​​​​ർ​​​​​​ക്കാ​​​​​​ൻ ആ​​​​​​രെ​​​​​​യും അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്കി​​​​​​ല്ലെ​​​​​​ന്ന ഉ​​​​​​റ​​​​​​ച്ച സ​​​​​​ന്ദേ​​​​​​ശം ഈ ​​​​​​യാ​​​​​​ത്ര​​​​​​യി​​​​​​ൽ പ്ര​​​​​​ച​​​​​​രി​​​​​​പ്പി​​​​​​ക്കാ​​​​​​നാ​​​​​​ക​​​​​​ണ​​​​​​മെ​​​​​​ന്നും മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി പ​​​​​​റ​​​​​​ഞ്ഞു. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ മ​​​​​​ത​​​​​​നി​​​​​​ര​​​​​​പേ​​​​​​ക്ഷ സ​​​​​​മൂ​​​​​​ഹ​​​​​​ത്തെ വ​​​​​​ള​​​​​​ർ​​​​​​ത്തി​​​​​​യെ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ൽ സ​​​​​​മ​​​​​​സ്ത​​​​​​യ്ക്കും പ​​​​​​ങ്കു​​​​​​ണ്ട്.

നാ​​​​​​നാ​​​​​​ത്വ​​​​​​ത്തി​​​​​​ൽ ഏ​​​​​​ക​​​​​​ത്വം ത​​​​​​ച്ചു​​​​​​ത​​​​​​ക​​​​​​ർ​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന ഇ​​​​​​ക്കാ​​​​​​ല​​​​​​ത്ത് കൂ​​​​​​ടു​​​​​​ത​​​​​​ൽ ജാ​​​​​​ഗ്ര​​​​​​ത​​​​​​യോ​​​​​​ടെ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കേ​​​​​​ണ്ട​​​​​​തു​​​​​​ണ്ടെ​​​​​​ന്നും മുഖ്യമന്ത്രി കൂ​​​​​​ട്ടി​​​​​​ച്ചേ​​​​​​ർ​​​​​​ത്തു.

Kerala

എല്ലാം കോംപ്ലിമെന്‍റ്സ്; സി​സ തോ​മ​സി​നെ​യും സ​ജി ഗോ​പി​നാ​ഥി​നെ​യും വിസിമാരായി നിയമിച്ചു

തി​രു​വ​ന​ന്ത​പു​രം: വി​സി നി​യ​മ​ന​ത്തി​ൽ സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തി. സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വി​സി​യാ​യി ഡോ.​സി​സ തോ​മ​സി​നെ​യും ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വി​സി​യാ​യി ഡോ.​സ​ജി ഗോ​പി​നാ​ഥി​നെ​യും നി​യ​മി​ച്ചു.

ഇ​തു സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം ലോ​ക് ഭ​വ​ൻ പു​റ​ത്തി​റ​ക്കി. നേ​ര​ത്തെ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ഗ​വ​ര്‍​ണ​ര്‍ നി​ര്‍​ദേ​ശി​ച്ച ഡോ. ​സി​സ തോ​മ​സി​ന്‍റെ പേ​ര് സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.

ഡി​ജി​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​സി​യാ​യി ഡോ. ​സ​ജി ഗോ​പി​നാ​ഥി​ന്‍റെ പേ​ര് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​ച്ചെ​ങ്കി​ലും ഗ​വ​ര്‍​ണ​റും അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. ഡോ.​സ​ജി ഗോ​പി​നാ​ഥി​നെ​തി​രെ ആ​രോ​പ​ണ​മു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഗ​വ​ര്‍​ണ​ര്‍ പേ​ര് വെ​ട്ടി​യ​ത്.

ഒ​ടു​വി​ൽ സു​പ്രീം​കോ​ട​തി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ൽ സ​മ​വാ​യ​ത്തി​ൽ എ​ത്തി​യി​ല്ലെ​ങ്കി​ൽ കോ​ട​തി ഇ​ട​പെ​ട്ട് ര​ണ്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കും വി​സി​യെ നി​യ​മി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

തു​ട​ർ​ന്ന് ആ​ദ്യ​ഘ​ട്ട സ​മ​വാ​യ ച​ർ​ച്ച​യി​ൽ തീ​രു​മാ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നാ​ലെ ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യും ഗ​വ​ർ​ണ​റും ത​മ്മി​ൽ ന​ട​ന്ന സ​മ​വാ​യ ച​ർ​ച്ച​യി​ലാ​ണ് വി​സി​മാ​രെ നി​യ​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യ​ത്.

സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച റി​ട്ട. ജ​സ്റ്റീ​സ് സു​ധാം​ശു ധൂ​ലി​യ അ​ധ്യ​ക്ഷ​നാ​യ സ​ർ​ച്ച് ക​മ്മി​റ്റി സ്വ​ന്തം നി​ല​യി​ൽ ത​യാ​റാ​ക്കി​യ വി​സി​മാ​രു​ടെ പ​ട്ടി​ക ബു​ധ​നാ​ഴ്ച കോ​ട​തി​യ്ക്ക് കൈ​മാ​റാ​നി​രി​ക​കെ​യാ​ണ് സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ൽ ധാ​ര​ണ​യാ​യ​ത്.

 

Movies

മു​ഖ്യ​മ​ന്ത്രി​യു​ടെ ക്രി​സ്മ​സ് വി​രു​ന്നി​ൽ മു​ഖ്യാ​തി​ഥി​യാ​യി ഭാ​വ​ന

സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ക്രി​സ്മ​സ് വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത് ന​ടി ഭാ​വ​ന. മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ള്ള ഭാ​വ​ന​യു​ടെ ചി​ത്രം മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ചു.

സ​ർ​ക്കാ​രി​ന്‍റെ ക്രി​സ്മ​സ് വി​രു​ന്നി​ൽ ബ​ഹു​മാ​ന​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​ക്കും മ​ല​യാ​ള​ത്തിന്‍റെ അ​ഭി​മാ​ന​താ​രം ഭാ​വ​ന​യ്ക്കും ഒ​പ്പം എ​ന്ന് കു​റി​ച്ച് കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലാ​യി​രു​ന്നു വി​രു​ന്ന് ന​ട​ന്ന​ത്. വി​രു​ന്നി​ല്‍ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍, ക​ര്‍​ദ്ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്‌​ളി​മ്മീ​സ് കാ​തോ​ലി​ക്ക ബാ​വ, സ്വാ​മി ഗു​രു​ര​ത്‌​നം ജ്ഞാ​ന ത​പ​സ്വി എ​ന്നി​വ​രും മ​ന്ത്രി​മാ​രും വി​രു​ന്നി​ലേ​ക്ക് ക്ഷ​ണി​ക്ക​പ്പെ​ട്ടി​രു​ന്നു. അ​തേ​സ​മ​യം ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര ആ​ര്‍​ലേ​ക്ക​ര്‍ പ​ങ്കെ​ടു​ക്കി​ല്ല. അ​ദ്ദേ​ഹം ഗോ​വ​യി​ലാ​ണു​ള്ള​ത്.

ഹ​ണ്ട് എ​ന്ന ഷാ​ജി കൈ​ലാ​സ് ചി​ത്ര​മാ​ണ് ഭാ​വ​ന​യു​ടേ​താ​യി റി​ലീ​സ് ചെ​യ്ത അ​വ​സാ​ന മ​ല​യാ​ള ചി​ത്രം. ഈ ​വ​ർ​ഷം ദ് ​ഡോ​ർ എ​ന്നൊ​രു ത​മി​ഴ് ചി​ത്ര​ത്തി​ലും ന​ടി അ​ഭി​ന​യി​ച്ചി​രു​ന്നു. അ​നോ​മി, പി​ങ്ക് നോ​ട്ട്, യു​വ​ർ സി​ൻ​സി​യേ​ർ​ലി റാം ​എ​ന്നീ സി​നി​മ​ക​ളാ​ണ് ഭാ​വ​ന​യു​ടേ​താ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ത്.

Kerala

പ്ര​തി​സ​ന്ധി വ​രു​മ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി മൗ​നി​യാ​കു​ന്നു: ചെ​ന്നി​ത്ത​ല

കോ​​​ഴി​​​ക്കോ​​​ട്: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ല​​​ക്ഷ്യ​​​മി​​​ട്ട് ഭൂ​​​രി​​​പ​​​ക്ഷ​​​ വ​​​ര്‍​ഗീ​​​യ​​​ത​​​യെ താ​​​ലോ​​​ലി​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ് എ​​​ല്‍​ഡി​​​എ​​​ഫ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​കസ​​​മി​​​തി അം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. കാ​​​ലി​​​ക്ക​​​ട്ട് പ്ര​​​സ്‌​​​ക്ല​​​ബ് സം​​​ഘ​​​ടി​​​പ്പി​​​ച്ച മീ​​​റ്റ് ദ ​​​ലീ​​​ഡ​​​ര്‍ പ​​​രി​​​പാ​​​ടി​​​യി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ഭ​​​ര​​​ണ​​​നേ​​​ട്ട​​​മ​​​ല്ല, വ​​​ര്‍​ഗീ​​​യ​​​ത പ​​​റ​​​ഞ്ഞാ​​​ണ് എ​​​ല്‍​ഡി​​​എ​​​ഫ് വോ​​​ട്ടു​​​ പി​​​ടി​​​ക്കു​​​ന്ന​​​ത്. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ശ​​​ബ​​​രി​​​മ​​​ല​​​ സ്വ​​​ര്‍​ണക്കൊ​​​ള്ള ജ​​​നം വി​​​ഷ​​​യ​​​മാ​​​ക്കും.

കേ​​​സി​​​ല്‍ ര​​​ണ്ട് സി​​​പി​​​എം നേ​​​താ​​​ക്ക​​​ള്‍ ജ​​​യി​​​ലി​​​ലാ​​​യി​​​ട്ടും മു​​​ഖ്യ​​​മ​​​ന്ത്രി തു​​​ട​​​രു​​​ന്ന മൗ​​​നം ദു​​​രൂ​​​ഹ​​​മാ​​​ണെന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പ്ര​​​തി​​​സ​​​ന്ധി വ​​​രു​​​മ്പോ​​​ള്‍ മു​​​ഖ്യ​​​മ​​​ന്ത്രി മൗ​​​നി​​​യാ​​​കും.

കോ​​​ട​​​തി മേ​​​ല്‍​നോ​​​ട്ടം വ​​​ഹി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍​ണ​​​കൊ​​​ള്ള സ്വ​​​ര്‍​ണ​​​ക​​​ട​​​ത്ത് കേ​​​സു പോ​​​ലെ ആ​​​വി​​​യാ​​​യി പോ​​​യേ​​​നെ​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം വി​​​മ​​​ര്‍​ശി​​​ച്ചു. മ​​​ന്ത്രി​​​മാ​​​രാ​​​യ ക​​​ട​​​കം​​​പ​​​ള്ളി​​​യും വാ​​​സ​​​വ​​​നും ചോ​​​ദ്യം ചെ​​​യ്യ​​​പ്പെ​​​ടേ​​​ണ്ട വ്യ​​​ക്തി​​​ക​​​ളാ​​​ണ്.

പ​​​ത്മ​​​കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞ​​​തു​​​പോ​​​ലെ ദൈ​​​വ​​​തു​​​ല്യ​​​നാ​​​യ ആ​​​ള്‍​ക്ക് വേ​​​ണ്ടി​​​യാ​​​ണ് ഇ​​​വ​​​ര്‍ അ​​​ത് ചെ​​​യ്ത​​​തെ​​​ങ്കി​​​ല്‍ അ​​​ത് കാ​​​ര​​​ണ​​​ഭൂ​​​ത​​​ന​​​ല്ലേ​​​യെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല ചോ​​​ദി​​​ച്ചു. ശ​​​ബ​​​രി​​മ​​​ല വി​​​ഷ​​​യം വ​​​ഴി​​​തി​​​രി​​​ച്ച് വി​​​ടാ​​​നാ​​​ണ് രാ​​​ഹു​​​ല്‍ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ന്‍റെ കേ​​​സ് ഉ​​​യ​​​ര്‍​ത്തു​​​ന്ന​​​ത്.

രാ​​​ഹു​​​ലി​​​നെ​​​തി​​​രെ പാ​​​ര്‍​ട്ടി ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​താ​​​ണ്. രാ​​​ഹു​​​ലി​​​ന്‍റെ​​​ത് വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ കേ​​​സാ​​​ണെ​​​ന്നും നി​​​യ​​​മം അ​​​തി​​​ന്‍റെ വ​​​ഴി​​​ക്ക് നീ​​​ങ്ങ​​​ട്ടെ​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Kerala

കാ​ന​ത്തി​ൽ ജ​മീ​ല ഭ​ര​ണ​മി​ക​വ് തെ​ളി​യി​ച്ച നേ​താ​വ്: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കാ​ന​ത്തി​ൽ ജ​മീ​ല എം​എ​ൽ​എ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന​മ​റി​യി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ലാ​ളി​ത്യ​മാ​ർ​ന്ന ഇ​ട​പെ​ട​ലി​ലൂ​ടെ പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ അം​ഗീ​കാ​രം നേ​ടി​യ നേ​താ​വാ​യി​രു​ന്നു കാ​ന​ത്തി​ൽ ജ​മീ​ല​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ ക​മ്യൂ​ണി​സ്റ്റ് പാ​ര​മ്പ​ര്യ​ത്തി​ലേ​ക്ക് വ​ന്ന വ്യ​ക്തി​യാ​യി​രു​ന്നു കാ​ന​ത്തി​ൽ ജ​മീ​ല. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച് ഭ​ര​ണ​മി​ക​വ് തെ​ളി​യി​ച്ച് പ​ടി​പ​ടി​യാ​യി ഉ​യ​ർ​ന്നു വ​ന്ന നേ​താ​വാ​യി​രു​ന്നു അ​വ​ർ. ഗ്രാ​മ, ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ല​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ൻ ക​ഴി​ഞ്ഞു.

ജ​ന​കീ​യ പ്ര​ശ്‌​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ട് ശ്ര​ദ്ധേ​യ​യാ​യി. കാ​ന​ത്തി​ൽ ജ​മീ​ല​യു​ടെ അ​കാ​ല​വി​യോ​ഗ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

National

ബി​ഹാ​റി​ൽ നി​തീ​ഷ്കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു; സ​മ്രാ​ട്ട് ഉ​പ​മു​ഖ്യ​മ​ന്ത്രി

പാ​റ്റ്ന: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി നി​തീ​ഷ്കു​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു. പാ​റ്റ് ഗാ​ന്ധി മൈ​താ​നി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു നി​തീ​ഷ് അ​ധി​കാ​ര​മേ​റ്റ​ത്. സ​മ്രാ​ട്ട് ചൗ​ധ​രി ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് എ​ത്തി​യി​രു​ന്നു. പ​ത്താം ത​വ​ണ​യാ​ണ് നി​തീ​ഷ്കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത്.

ബു​ധ​നാ​ഴ്ച​യ എ​ൻ​ഡി​എ നേ​താ​വാ​യി നി​തീ​ഷ്കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. 243 അം​ഗ നി​യ​മ​സ​ഭ​യി​ൽ 202 അം​ഗ​ങ്ങ​ളാ​ണ് എ​ൻ​ഡി​എ​യ്ക്കു​ള്ള​ത്.

ജെ​ഡി-​യു നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യും നി​തീ​ഷ്കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. സ​മ്രാ​ട്ട് ചൗ​ധ​രി​യാ​ണ് ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ്. വി​ജ​യ്കു​മാ​ർ സി​ൻ​ഹ​യാ​ണ് ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി ഉ​പ​നേ​താ​വ്.

Kerala

തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം; സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: തീ​വ്ര​വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണം പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഓ​ണ്‍​ലൈ​നാ​യാ​ണ് യോ​ഗം ചേരുക.

ഇ​തി​നി​ടെ സം​സ്ഥാ​ന​ത്ത് തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​രം​ഭി​ച്ചു. ജ​ന​ങ്ങ​ളി​ൽ നി​ന്ന് മി​ക​ച്ച സ​ഹ​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. നി​ല​വി​ല​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഫോം ​പൂ​രി​പ്പ​ക്ക​ൽ 20 ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും.

അ​ർ​ഹ​രാ​യ എ​ല്ലാ​വ​രും പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ര​ത്ത​ൻ ഖേ​ൽ​ക്ക​ർ പ​റ​ഞ്ഞു. സം​ശ​യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ പ​രി​ഹ​രി​ച്ചു മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Kerala

അ​സാ​ധ്യ​മെ​ന്ന വാ​ക്ക് സ​ർ​ക്കാ​രി​നി​ല്ല; കി​ഫ്‌​ബി​യെ കു​റി​ച്ച് ഒ​രു ആ​ശ​ങ്ക​യും വേ​ണ്ട: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഭ്രാ​ന്താ​ല​യ​മാ​യി​രു​ന്ന കേ​ര​ളം മാ​ന​വാ​ല​യ​മാ​യി മാ​റി​യെ​ന്നും ന​വോ​ത്ഥാ​ന നാ​യ​ക​ർ​ക്ക് ഇ​തി​ല്‍ വ​ലി​യ പ​ങ്കു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കി​ഫ്ബി ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ന് കാ​ണു​ന്ന സൗ​ക​ര്യ​ങ്ങ​ളും അ​വ​സ​ര​ങ്ങ​ളും ഒ​രു​കാ​ല​ത്ത് ഇ​ല്ലാ​യി​രു​ന്നു. കേ​ര​ളം ഭ്രാ​ന്താ​ല​യ​മാ​ണെ​ന്ന് വി​വേ​കാ​ന​ന്ദ​ൻ വി​ശേ​ഷി​പ്പി​ച്ചു. ലോ​കം അം​ഗീ​ക​രി​ക്കു​ന്ന മാ​നു​ഷി​ക മൂ​ല്യ​മു​ള്ള നാ​ടാ​യി ഈ ​ഭ്രാ​ന്താ​ല​യം മാ​റി. ന​വോ​ത്ഥാ​ന​ത്തി​ന് ശ​രി​യാ​യ പി​ന്തു​ട​ർ​ച്ച കേ​ര​ള​ത്തി​നു​ണ്ടാ​യി.

ധ​ന​കാ​ര്യ സ്ഥാ​പ​നം എ​ന്ന നി​ല​യി​ൽ കി​ഫ്‌​ബി​യെ കു​റി​ച്ച് ഒ​രു ആ​ശ​ങ്ക​യും വേ​ണ്ട. അ​സാ​ധ്യ​മെ​ന്ന ഒ​രു വാ​ക്ക് സ​ർ​ക്കാ​രി​നി​ല്ല.​ കേ​ര​ള​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​വി​ക​സ​ന​ത്തി​ൽ 25 വ​ർ​ഷ​ത്തി​നി​ടെ 90,562 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് കി​ഫ്ബി വ​ഴി അം​ഗീ​കാ​രം ന​ൽ​കി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

 

Kerala

കേ​ര​ളം അ​തി​ദാ​രി​​ദ്ര്യ​മു​ക്തം; ഇത് പു​തി​യ കേ​ര​ള​ത്തി​ന്‍റെ ഉ​ദ​യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പു​തി​യ കേ​ര​ള​ത്തി​ന്‍റെ ഉ​ദ​യ​മെ​ന്നും ഇ​ത് ന​വ​കേ​ര​ള​ത്തി​ലേ​ക്കു​ള്ള ച​വി​ട്ടു​പ​ടി​യെ​ന്നും അ​തി​ദാ​രി​ദ്ര്യ മു​ക്ത കേ​ര​ള പ്ര​ഖ്യാ​പ​ന​ത്തെ വി​ശേ​ഷി​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തി​രു​വ​ന്ത​പു​രം സെ​ൻ‌​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച‌​ട​ങ്ങി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം.

പ്ര​ഖ്യാ​പ​നം ത​ട്ടി​പ്പ് അ​ല്ല, യാ​ഥാ​ർ​ഥ്യ​മാ​ണ്. അ​തി​ദാ​രി​ദ്ര്യാ​വ​സ്ഥ​യെ മ​റി​ക​ട​ന്ന​ത് നാ​ടി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്. ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഇ​നി​യും തു​ട​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​ന്ന് പു​തി​യ അ​ധ്യാ​യം തു​റ​ന്നു. ലോ​ക​ത്തി​ന് മു​ന്നി​ൽ നാം ​ആ​ത്മാ​ഭി​ന​ത്തോ​ടെ ത​ല ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഓ​രോ കു​ടും​ബ​ത്തി​ലെ​യും അ​തി​ദാ​രി​ദ്യ അ​വ​സ്ഥ മാ​റു​ന്ന​ത് മ​ന്ത്രി​സ​ഭ വി​ല​യി​രു​ത്തി. 4,70,000 ൽ ​അ​ധി​കം വീ​ടു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കി. എ​ൽ​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ച ഓ​രോ വാ​ഗ്ദാ​ന​വും യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്നു. ഇ​തി​ൽ ചാ​രി​ത്യാ​ർ​ഥ്യം ഉ​ണ്ട്. ന​മു​ക്ക് ഒ​രു ഭൂ​ത​കാ​ലം ഉ​ണ്ട്. അ​വി​ടെ നി​ന്ന് പ​ല​വി​ധ ക്ലേ​ശ​ങ്ങ​ൾ താ​ണ്ടി​യാ​ണ് നാം ​ഇ​വി​ടേ​ക്ക് എ​ത്തി​യ​ത്.

പു​തി​യ കേ​ര​ള​ത്തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രു​ക​ൾ നേ​തൃ​ത്വം ന​ൽ​കി. കേ​ര​ളാ മോ​ഡ​ൽ എ​ന്ന് ലോ​കം വി​ളി​ച്ചു. നാ​ല് ല​ക്ഷം വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​യ​ത് നി​ങ്ങ​ൾ ത​ന്നെ തു​ട​ർ​ന്നോ​ളൂ എ​ന്ന് ജ​നം പ​റ​ഞ്ഞ​ത് കൊ​ണ്ടാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മാ​തൃ​ശി​ശു മ​ര​ണ നി​ര​ക്കി​ൽ അ​മേ​രി​ക്ക​യേ​ക്കാ​ള്‍ താ​ഴെ​യാ​ണ് കേ​ര​ള​മെ​ന്നും ഇ​താ​ണ് യ​ഥാ​ർ​ഥ കേ​ര​ള സ്‌​റ്റോ​റി​യെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കു​ന്നു കൂ​ടു​ന്ന സ​മ്പ​ത്ത​ല്ല, ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന ക​രു​ത​ലാ​ണ് കാ​ര്യം. പ്ര​സ​വ​ചി​കി​ത്സ​യി​ലും അ​മേ​രി​ക്ക​യി​ലേ​ക്കാ​ൾ മെ​ച്ച​മാ​ണ്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള ജ​ന​ത കേ​ര​ള​ത്തി​ലേ​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

മു​ഖ്യ​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ വീട് സന്ദർശിച്ചു

മാ​ന്നാ​ര്‍: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ല്‍​എ​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ചു. ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​മ്മ ദേ​വ​കി​യ​മ്മ​യു​ടെ വേ​ര്‍​പാ​ടി​ല്‍ അ​നു​ശോ​ച​ന​മ​റി​യി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ചെ​ന്നി​ത്ത​ല​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്.

മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റം​ഗം എ. ​മ​ഹേ​ന്ദ്ര​ന്‍, ജി​ല്ലാ ക​മ്മി​റ്റി അം​ഗം പു​ഷ്പ​ല​ത മ​ധു, ഏ​രി​യ സെ​ക്ര​ട്ട​റി പി.​എ​ന്‍. ശെ​ല്‍​വ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം അ​ല്പ സ​മ​യം ചെ​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി​യ​ത്.

Kerala

മോ​ദി​യു​ടെ ദ​യാ​വാ​യ്പി​ലാ​ണ് മു​ഖ്യ​മ​ന്ത്രി അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന​ത്: മാ​ത്യു കു​ഴ​ൽ​നാ​ട​ൻ

ഇ​ടു​ക്കി: മു​ഖ്യ​മ​ന്ത്രി സം​ഘ​പ​രി​വാ​റി​ന്‍റെ അ​ടി​മ​യാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ. മ​റ്റെ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും പു​ലി​യാ​യ ഇ​ഡി മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബ​ത്തി​നെ​തി​രാ​യ വി​ഷ​യ​ത്തി​ൽ പൂ​ച്ച​യാ​യി. മ​ക​ന് ഇ​ഡി സ​മ​ൻ​സ് അ​യ​ച്ച വി​ഷ​യം മു​ഖ്യ​മ​ന്ത്രി ജ​ന​ങ്ങ​ളോ​ട് പ​റ​യാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ചോ​ദി​ച്ചു.

മോ​ദി​യു​ടെ ദ​യാ​വാ​യ്പി​ലാ​ണ് പി​ണ​റാ​യി അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന​ത്. സം​ഘ​പ​രി​വാ​റി​ന്‍റെ​യും ന​രേ​ന്ദ്ര മോ​ദി​യു​ടേ​യും അ​മി​ത് ഷാ​യു​ടേ​യും ആ​ജ്ഞാ​നു​വ​ർ​ത്തി​യാ​യി പി​ണ​റാ​യി മാ​റി​യി​രി​ക്കു​ന്നു. ഒ​രു ക​മ്യൂ​ണി​സ്റ്റ് മു​ഖ്യ​മ​ന്ത്രി ഒ​രി​ക്ക​ലും ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ പി​ണ​റാ​യി​യെ​ക്കൊ​ണ്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ ചെ​യ്യി​ക്കു​ന്ന​ത് മ​ക​നും മ​ക​ൾ​ക്കും നേ​രെ ഇ​ട്ടി​രി​ക്കു​ന്ന കു​രു​ക്കി​ന്‍റെ​യും കൊ​ളു​ത്തി​ന്‍റെ​യും പേ​രി​ലാ​ണെ​ന്നും കു​ഴ​ൽ​നാ​ട​ൻ ആ​രോ​പി​ച്ചു.

എ​ല്ലാ വി​ഷ​യ​ത്തി​ലും വ​ലി​യ വാ​യി​ൽ സം​സാ​രി​ക്കു​ന്ന മ​ന്ത്രി​മാ​രൊ​ക്കെ മാ​ള​ത്തി​ലാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ അ​ഴി​മ​തി​യെ ന്യാ​യീ​ക​രി​ച്ച് സി​പി​എം എ​ന്ന പാ​ർ​ട്ടി ഇ​ല്ലാ​താ​വു​ന്ന അ​വ​സ്ഥ​യാ​ണ് കേ​ര​ള​ത്തി​ൽ കാ​ണു​ന്ന​ത്. സി​പി​എം അ​സ്ത​മി​ക്കു​ന്ന നാ​ളു​ക​ൾ അ​ട​ത്തു​വ​രി​ക​യാ​ണെ​ന്നും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ക​സ്റ്റ​ഡി മ​ര്‍​ദ​ന​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം ദു​രൂ​ഹ​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

 

 

തി​രു​വ​ന​ന്ത​പു​രം: ക​സ്റ്റ​ഡി മ​ര്‍​ദ​ന​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം ദു​രൂ​ഹ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കു​ന്നം​കു​ള​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ജി​ത്തി​നെ മ​ര്‍​ദി​ച്ച പോ​ലീ​സു​കാ​ര്‍​ക്കെ​തി​രാ​യ ന​ട​പ​ടി സ​സ്‌​പെ​ന്‍​ഷ​നി​ല്‍ ഒ​തു​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും സ​ര്‍​ക്കാ​രും ക​രു​ത​രു​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ര്‍​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ന്ന​തു​വ​രെ കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും സ​മ​രം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള പോ​ലീ​സി​ലെ ഒ​രു കൂ​ട്ടം ക്രി​മി​ന​ലു​ക​ള്‍ ന​ട​ത്തി​യ ക്രൂ​ര​മ​ര്‍​ദ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ തെ​ളി​വ് സ​ഹി​തം തു​ട​ര്‍​ച്ച​യാ​യി പു​റ​ത്തു​വ​ന്നി​ട്ടും ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള മു​ഖ്യ​മ​ന്ത്രി മൗ​നം തു​ട​രു​ന്ന​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

കു​ന്നം​കു​ള​ത്തും പീ​ച്ചി​യി​ലും പോ​ലീ​സ് ചെ​യ്ത ക്രൂ​ര​ത​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ലേ​ക്ക് വ​രു​ന്ന​തി​ന് മു​ന്‍​പ് ത​ന്നെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ അ​ത് ക​ണ്ടി​ട്ടു​ണ്ട്. എ​ന്നി​ട്ടും പ്ര​തി​ക​ള്‍​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കു​ക​യാ​യി​രു​ന്നു.

ക്രി​മി​ന​ലു​ക​ള്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കി​യ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം ന​ട​ത്തി നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ആ​ഭ്യ​ന്ത​ര വ​കു​പ്പി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലെ​ന്ന് തു​ട​ര്‍​ച്ച​യാ​യി തെ​ളി​യു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഉ​പ​ജാ​പ​ക​സം​ഘ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലെ പോ​ലീ​സ് സം​വി​ധാ​നം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

മു​ഖ്യ​മ​ന്ത്രി​യെ പു​ക​ഴ്ത്തി സ്വാ​ഗ​ത​പ്ര​സം​ഗ​ക​ന്‍; കു​റി​പ്പ് കൊ​ടു​ത്തു പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച് സം​ഘാ​ട​ക​ര്‍

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വേ​ദി​യി​ലി​രു​ത്തി വാ​നോ​ളം പു​ക​ഴ്ത്തി സ്വാ​ഗ​ത​പ്ര​സം​ഗ​ക​ന്‍. പു​ക​ഴ്ത്ത​ല്‍ അ​തി​രു​വി​ട്ട​പ്പോ​ള്‍ കു​റി​പ്പ് കൊ​ടു​ത്ത് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച് സം​ഘാ​ട​ക​ര്‍. തി​രു​വ​ന​ന്ത​പു​രം ടാ​ഗോ​ര്‍ തി​യ​റ്റ​റി​ല്‍ ന​ട​ന്ന പി.​എ​ന്‍. പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണ വാ​യ​ന​വാ​രാ​ഘോ​ഷ ച​ട​ങ്ങി​ലാ​യി​രു​ന്നു സം​ഭ​വം.

മു​ഖ്യ​മ​ന്ത്രി​ക്കു സ്വാ​ഗ​തം പ​റ​ഞ്ഞ പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍. ബാ​ല​ഗോ​പാ​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യെ വാ​നോ​ളം പു​ക​ഴ്ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, നി​ങ്ങ​ള്‍ കേ​ര​ള​ത്തി​ന്‍റെ ഒ​രു ഗി​ഫ്റ്റാ​ണ്, വ​ര​ദാ​ന​മാ​ണ്. എ​കെ​ജി​യെ സ്മ​രി​ക്കാ​റു​ള്ള​ത് പാ​വ​പ്പെ​ട്ട​വ​രു​ടെ പ​ട​ത്ത​ല​വ​ന്‍ എ​ന്നാ​ണ്. ഞ​ങ്ങ​ള്‍ പി​ണ​റാ​യി വി​ജ​യ​നെ സ്മ​രി​ക്കു​ന്ന​ത് പാ​വ​പ്പെ​ട്ട​വ​രു​ടെ അ​ത്താ​ണി​യെ​ന്നാ​ണ്ബാ​ല​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

പു​ക​ഴ്ത്ത​ലും പ്ര​സം​ഗ​വും നീ​ണ്ട​പ്പോ​ള്‍ പ്ര​ശ്‌​ന​മാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് സം​ഘാ​ട​ക​ര്‍ ഇ​ട​പെ​ട്ട​ത്. ഉ​ട​ന്‍​ത​ന്നെ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​ര്‍ ഒ​രു കു​റി​പ്പെ​ഴു​തി സ്വാ​ഗ​ത​പ്ര​സം​ഗ​ക​ന്‍റെ കൈ​യി​ല്‍ കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

കു​റി​പ്പ് ല​ഭി​ച്ച​തും സ്വാ​ഗ​ത​പ്ര​സം​ഗ​ക​ന്‍ “നി​ര്‍​ത്താം, കൂ​ടു​ത​ല്‍ സം​സാ​രി​ച്ചാ​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കു ദേ​ഷ്യം വ​രും. അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗ​ത്തെ​യും ബാ​ധി​ക്കും. എ​നി​ക്ക് അ​ദ്ദേ​ഹ​ത്തെ പേ​ടി​യാ​ണ്” എ​ന്നു പ​റ​ഞ്ഞു പ്ര​സം​ഗം ഉ​പ​സം​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up